1 ദിനവൃത്താന്തം 12:17
ദാവീദ് അവരെ എതിരേറ്റുചെന്ന് അവരോട്: “നിങ്ങൾ എന്നെ സഹായിക്കുവാൻ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കിൽ എന്‍റെ ഹൃദയം നിങ്ങളോടു ചേർന്നിരിക്കും; എന്‍റെ കയ്യിൽ അന്യായം ഒന്നും ഇല്ല. എങ്കിലും നിങ്ങൾ എന്നെ ശത്രുക്കൾക്ക് കാണിച്ചു കൊടുക്കുകയാണെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നിങ്ങളെ ശിക്ഷിക്കട്ടെ” എന്നു പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
16ചില ബെന്യാമീന്യരും യെഹൂദ്യരും രക്ഷാസങ്കേതത്തിൽ ദാവീദിന്‍റെ അടുക്കൽ വന്നു.
Read all of 1 ദിനവൃത്താന്തം 12
Cross References
Genesis 31:42എന്‍റെ പിതാവിന്‍റെ ദൈവമായ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ഭയവുമായവൻ എനിക്ക് ഇല്ലായിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്‍റെ കഷ്ടതയും എന്‍റെ കൈകളുടെ അധ്വാനവും കണ്ടു കഴിഞ്ഞ രാത്രി ന്യായംവിധിച്ചു.”
1 Samuel 16:4യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു. ബേത്ലേഹേമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്‍റെ വരവിൽ വിറച്ചുകൊണ്ട് “നിന്‍റെ വരവ് ശുഭം തന്നെയോ?” എന്നു ചോദിച്ചു.
1 Samuel 18:3യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കുക കൊണ്ട് അവനുമായി ഒരു ഉടമ്പടി ഉണ്ടാക്കി.
1 Samuel 26:23യഹോവ ഓരോരുത്തനും അവനവന്‍റെ നീതിക്കും വിശ്വസ്തതെക്കും തക്കവിധം പകരം നല്കട്ടെ; യഹോവ ഇന്ന് നിന്നെ എന്‍റെ കയ്യിൽ ഏല്പിച്ചു; എങ്കിലും യഹോവയുടെ അഭിഷിക്തന്‍റെമേൽ കൈവെപ്പാൻ എനിക്ക് മനസ്സായില്ല.
1 Kings 2:13എന്നാൽ ഹഗ്ഗീത്തിന്‍റെ മകൻ അദോനീയാവ് ശലോമോന്‍റെ അമ്മ ബത്ത്-ശേബയെ ചെന്നുകണ്ടു; “നിന്‍റെ വരവ് സമാധാനത്തോടെയാണോ?” എന്നു അവൾ ചോദിച്ചതിന്: “സമാധാനത്തോടെ തന്നെ” എന്നു അവൻ മറുപടി പറഞ്ഞു.
2 Kings 10:15അവൻ അവിടെനിന്ന് പുറപ്പെട്ടപ്പോൾ തന്നെ എതിരേൽക്കുവാൻ വരുന്ന രേഖാബിന്‍റെ മകനായ യോനാദാബിനെ കണ്ടു വന്ദനം ചെയ്തു അവനോട്: “എന്‍റെ ഹൃദയം നിന്‍റെ ഹൃദയത്തോട് ചേർന്നിരിക്കുന്നതുപോലെ നിന്‍റെ ഹൃദയം പരമാർത്ഥമായിരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിന് യോനാദാബ്: “അതെ” എന്നു പറഞ്ഞു. “അങ്ങനെ എങ്കിൽ കൈ തരിക.“ അവൻ കൈ കൊടുത്തു; അവൻ അവനെ തന്‍റെ രഥത്തിൽ കയറ്റി.