1 Chronicles 16:41
അവരോടുകൂടെ ഹേമാൻ, യെദൂഥൂൻ മുതലായി പേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്‍റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവക്കു സ്തോത്രം ചെയ്യുവാനും നിയമിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Chronicles 6:33തങ്ങളുടെ പുത്രന്മാരോടുകൂടെ ശുശ്രൂഷിച്ചവർ: കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാൻ; അവൻ യോവേലിന്‍റെ മകൻ; യോവേൽ ശമൂവേലിന്‍റെ മകൻ;
1 Chronicles 12:31മനശ്ശെയുടെ പാതിഗോത്രത്തിൽ പതിനെണ്ണായിരം (18,000) പേർ. ദാവീദിനെ രാജാവാക്കുവാൻ ചെല്ലേണ്ടതിന് ഇവരെ പേരുപേരായി ചുമതലപ്പെടുത്തിയിരുന്നു.
1 Chronicles 16:34യഹോവക്കു സ്തോത്രം ചെയ്യുവീൻ; 2 അവൻ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കുമുള്ളതു. 1
1 Chronicles 25:1ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്‍റെയും ഹേമാന്‍റെയും യെദൂഥൂന്‍റെയും പുത്രന്മാരെ ശുശ്രൂഷയ്ക്കായി വേർതിരിച്ചു; ഈ ശുശ്രൂഷയിൽ വേല ചെയ്തവരുടെ സംഖ്യയാണിത്:
2 Chronicles 5:13കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും സംഗീത ഉപകരണങ്ങളോടും കൂടെ: 1 “അവൻ നല്ലവനല്ലോ 2 അവന്‍റെ ദയ എന്നേക്കുമുള്ളത്” എന്നു ഏകസ്വരമായി യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവർ ഉച്ചത്തിൽ പാടി യഹോവയെ സ്തുതിച്ചപ്പോൾ യഹോവയുടെ ആലയമായ മന്ദിരത്തിൽ ഒരു മേഘം നിറഞ്ഞു.
2 Chronicles 20:21പിന്നെ അവൻ ജനത്തോട് ആലോചിച്ച ശേഷം, വിശുദ്ധമായ അലങ്കാരവസ്ത്രം ധരിച്ച് സൈന്യത്തിന് മുമ്പിൽ നടന്നുകൊണ്ട് വാഴ്ത്തുവാനും, 1 “യഹോവയെ സ്തുതിപ്പിൻ, 2 അവന്‍റെ ദയ എന്നേക്കും ഉള്ളതല്ലോ” എന്നു പാടുവാനും സംഗീതക്കാരെ നിയമിച്ചു.