1 Chronicles 18:1
അതിന്‍റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു കീഴടക്കി, ഗത്തും അതിനോട് ചേർന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കയ്യിൽനിന്നു പിടിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Samuel 7:14എക്രോൻ മുതൽ ഗത്ത് വരെ ഫെലിസ്ത്യർ യിസ്രായേലിനോട് പിടിച്ചിരുന്ന പട്ടണങ്ങൾ യിസ്രായേലിനു തിരികെ ലഭിച്ചു. അവയുടെ അതിർനാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് മോചിപ്പിച്ചു. യിസ്രായേലും അമോര്യരും തമ്മിൽ സമാധാനമായിരുന്നു.
2 Samuel 1:20ഗത്തിൽ അത് പ്രസിദ്ധമാക്കരുതേ; 2 അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; 1 ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; 2 അഗ്രചർമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ. 1
2 Samuel 8:8ഹദദേസെരിന്‍റെ പട്ടണങ്ങളായ ബേതഹിൽനിന്നും ബെരോതായിൽനിന്നും ദാവീദ് രാജാവ് അനവധി താമ്രവും കൊണ്ടുവന്നു.