1 Chronicles 2:21
അതിന്‍റെശേഷം ഹെസ്രോൻ, ഗിലെയാദിന്‍റെ അപ്പനായ മാഖീരിന്‍റെ മകളെ വിവാഹം ചെയ്തപ്പോൾ അവന് അറുപതു വയസ്സായിരുന്നു. അവൾ ഹെസ്രോന് സെഗൂബിനെ പ്രസവിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
20ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.
22സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവനു ഗിലെയാദ്‌ദേശത്ത് ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.
Cross References
Numbers 26:29മനശ്ശെയുടെ പുത്രന്മാർ: മാഖീരിൽനിന്ന് മാഖീര്യകുടുംബം; മാഖീരിന്‍റെ പുത്രൻ ഗിലെയാദ്; ഗിലെയാദിൽനിന്ന് ഗിലെയാദ്യകുടുംബം.
Numbers 32:39മനശ്ശെയുടെ മകനായ മാഖീരിന്‍റെ പുത്രന്മാർ ഗിലെയാദിൽ ചെന്നു അതിനെ പിടിച്ചടക്കി, അവിടെ പാർത്തിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു.
Deuteronomy 3:15മാഖീരിന് ഞാൻ ഗിലെയാദ്‌ദേശം കൊടുത്തു.