1 Chronicles 25:5
ഇവർ എല്ലാവരും ദൈവത്തിന്‍റെ വചനങ്ങളിൽ രാജാവിന്‍റെ ദർശകനായ ഹേമാന്‍റെ പുത്രന്മാർ. അവന്‍റെ കൊമ്പുയർത്തേണ്ടതിന് ദൈവം ഹേമാന് പതിനാല് പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Samuel 9:9പണ്ട് യിസ്രായേലിൽ ഒരുവൻ ദൈവത്തോട് ചോദിപ്പാൻ പോകുമ്പോൾ: “വരുവിൻ; നാം ദർശകന്‍റെ + 9:9 ദർശകൻ - ദൈവഹിതം മുൻകൂട്ടി ദർശിക്കുന്നവർ അടുക്കൽ പോകുക” എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്നു പറയുന്നവനെ അന്ന് ദർശകൻ എന്നു പറഞ്ഞുവന്നു.
1 Chronicles 21:9യഹോവ ദാവീദിന്‍റെ ദർശകനായ ഗാദിനോടു ഇപ്രകാരം അരുളിച്ചെയ്തു:
2 Chronicles 35:15ആസാഫിന്‍റെ മക്കളായ സംഗീതക്കാർ ദാവീദിന്‍റെയും ആസാഫിന്‍റെയും ഹേമാന്‍റെയും രാജാവിന്‍റെ ദർശകനായ യെദൂഥൂന്‍റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും, വാതിൽകാവല്ക്കാർ അതത് വാതില്‍ക്കലും നിന്നു; അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കുവേണ്ടി ഒരുക്കിയിരുന്നതിനാൽ അവർക്ക് തങ്ങളുടെ ശുശ്രൂഷയുടെ സ്ഥാനങ്ങൾ വിട്ടുപോകേണ്ട ആവശ്യമില്ലായിരുന്നു.
Isaiah 8:18ഇതാ, ഞാനും യഹോവ എനിക്ക് തന്ന മക്കളും സീയോൻ പർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.