1 Chronicles 3:2
ഗെശൂർരാജാവായ തൽമായിയുടെ മകളായ മയഖയുടെ മകനായ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്‍റെ മകനായ അദോനീയാവ് നാലാമൻ;
ബൈബിൾ (മലയാളം)
In The King James Version
In Context
3അബീതാൽ പ്രസവിച്ച ശെഫത്യാവ് അഞ്ചാമൻ; അവന്‍റെ ഭാര്യ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവൻ.
Cross References
2 Samuel 3:4ഹഗ്ഗീത്തിന്‍റെ മകനായ അദോനീയാവു നാലാമത്തവൻ; അബീതാലിന്‍റെ മകനായ ശെഫത്യാവ് അഞ്ചാമത്തവൻ;
2 Samuel 13:20അവളുടെ സഹോദരനായ അബ്ശാലോം അവളോട്: “നിന്‍റെ സഹോദരനായ അമ്നോൻ നിന്‍റെ അടുക്കൽ ആയിരുന്നുവോ? എന്നാൽ എന്‍റെ സഹോദരീ, ഇപ്പോൾ സമാധാനമായിരിക്കുക; അവൻ നിന്‍റെ സഹോദരനല്ലയോ? ഈ കാര്യം മനസ്സിൽ വെക്കരുത്” എന്നു പറഞ്ഞു. അങ്ങനെ താമാർ തന്‍റെ സഹോദരനായ അബ്ശാലോമിന്‍റെ വീട്ടിൽ ഏകാകിയായി താമസിച്ചു.
2 Samuel 14:23അങ്ങനെ യോവാബ് പുറപ്പെട്ടു ഗെശൂരിൽ ചെന്നു അബ്ശാലോമിനെ യെരൂശലേമിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
2 Samuel 15:8യഹോവ എന്നെ യെരൂശലേമിലേക്ക് മടക്കിവരുത്തിയാൽ യഹോവയ്ക്ക് ഒരു ആരാധന കഴിക്കും എന്നു അടിയൻ അരാമിലെ ഗെശൂരിൽ പാർത്ത കാലം ഒരു നേർച്ച നേർന്നിരുന്നു.”
2 Samuel 18:18അബ്ശാലോം ജീവനോടിരുന്ന സമയം: “എന്‍റെ പേര് നിലനിർത്തേണ്ടതിന് എനിക്ക് ഒരു മകൻ ഇല്ലല്ലോ” എന്നു പറഞ്ഞ്, രാജാവിൻ താഴ്വരയിലെ ഒരു തൂൺ എടുത്തു നാട്ടി അതിന് തന്‍റെ പേര് വിളിച്ചിരുന്നു; അതിന് ഇന്നുവരെ അബ്ശാലോമിന്‍റെ സ്മാരകം എന്നു പറഞ്ഞുവരുന്നു. 1 ദാവീദിന്‍റെ വിലാപം
2 Samuel 19:4രാജാവ് മുഖം മൂടി: “എന്‍റെ മകനേ അബ്ശാലോമേ! അബ്ശാലോമേ, എന്‍റെ മകനേ, എന്‍റെ മകനേ!” എന്നു ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.