1 രാജാക്കന്മാർ 1:6
അവന്റെ അപ്പൻ അവനെ മുഷിപ്പിക്കരുതെന്നുവെച്ചു അവന്റെ ജീവകാലത്തൊരിക്കലും: നീ ഇങ്ങനെ ചെയ്തതു എന്തു എന്നു അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെശേഷം ആയിരുന്നു അവൻ ജനിച്ചതു.
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
Cross References
1 Samuel 9:2അവന്നു ശൌൽ എന്ന പേരോടെ യൌവനവും കോമളത്വവുമുള്ള ഒരു മകൻ ഉണ്ടായിരുന്നു; യിസ്രായേൽമക്കളിൽ അവനെക്കാൾ കോമളനായ പുരുഷൻ ഇല്ലായിരുന്നു; അവൻ എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവൻ ആയിരുന്നു.
2 Samuel 3:3കൎമ്മേല്യൻനാബാലിന്റെ ഭാൎയ്യയായിരുന്ന അബീഗയിൽ പ്രസവിച്ച കിലെയാബ് രണ്ടാമത്തവൻ; ഗെശൂർരാജാവായ തൽമയിയുടെ മകൾ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവൻ;
1 Chronicles 3:2ഗെശൂർരാജാവായ തൽമായിയുടെ മകളായ മയഖയുടെ മകൻ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്റെ മകൻ അദോനീയാവു നാലാമൻ;
Proverbs 23:13ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാൽ അവൻ ചത്തുപോകയില്ല.
Hebrews 12:5“മകനേ, കൎത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു.