1 രാജാക്കന്മാർ 2:36
പിന്നെ രാജാവ് ആളയച്ചു ശിമെയിയെ വരുത്തി അവനോട്: “നീ യെരൂശലേമിൽ നിനക്കു ഒരു വീടു പണിതു പാർത്തുകൊൾക; അവിടെനിന്നു മറ്റെങ്ങും പോകരുത്.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Samuel 14:24എന്നാൽ രാജാവ്: “അവൻ തന്‍റെ വീട്ടിലേക്ക് പോകട്ടെ; എന്‍റെ മുഖം അവൻ കാണരുത്” എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്‍റെ സ്വഭവനത്തിലേക്ക് മടങ്ങിപോയി; രാജാവിന്‍റെ മുഖം കണ്ടതുമില്ല.
2 Samuel 16:5ദാവീദ് രാജാവ് ബഹൂരീമിൽ എത്തിയപ്പോൾ ശൗലിന്‍റെ കുലത്തിൽ ഗേരയുടെ മകൻ ശിമെയി എന്നു പേരുള്ള ഒരുവൻ അവിടെനിന്നു പുറപ്പെട്ടു ശപിച്ചുംകൊണ്ട് വരുന്നത് കണ്ടു.
1 Kings 2:8“ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയി, ഞാൻ മഹനയീമിലേക്കു പോകുന്ന ദിവസം എന്നെ കഠിനമായി ശപിച്ചു; എങ്കിലും അവൻ യോർദ്ദാങ്കൽ എന്നെ എതിരേറ്റു വന്നതുകൊണ്ട് ‘അവനെ വാൾകൊണ്ടു കൊല്ലുകയില്ല’ എന്നു ഞാൻ യഹോവയുടെ നാമത്തിൽ അവനോട് സത്യം ചെയ്തു.
Proverbs 20:26ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ പാറ്റിക്കളയുന്നു; 2 അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു. 1