1 രാജാക്കന്മാർ 2:8
“ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയി, ഞാൻ മഹനയീമിലേക്കു പോകുന്ന ദിവസം എന്നെ കഠിനമായി ശപിച്ചു; എങ്കിലും അവൻ യോർദ്ദാങ്കൽ എന്നെ എതിരേറ്റു വന്നതുകൊണ്ട് ‘അവനെ വാൾകൊണ്ടു കൊല്ലുകയില്ല’ എന്നു ഞാൻ യഹോവയുടെ നാമത്തിൽ അവനോട് സത്യം ചെയ്തു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 22:27അതുമാത്രമാണല്ലോ അവന്‍റെ പുതപ്പ്; അതുമാത്രമാണല്ലോ അവന്‍റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്ത് പുതച്ച് കിടക്കും? അവൻ എന്നോട് നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ.
2 Samuel 16:8ശൗല്‍ഗൃഹത്തിന്‍റെ രക്തമൊക്കെയും യഹോവ നിന്‍റെമേൽ വരുത്തിയിരിക്കുന്നു; അവന് പകരമല്ലയോ നീ രാജാവായത്; യഹോവ രാജത്വം നിന്‍റെ മകനായ അബ്ശാലോമിന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തദാഹിയായിരിക്കുകയാൽ ഇപ്പോൾ ഇതാ, നിന്‍റെ ദോഷത്തിന്‍റെ ഫലം നിനക്ക് വന്നു ഭവിച്ചിരിക്കുന്നു.”
2 Samuel 19:17അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൗലിന്‍റെ ഗൃഹവിചാരകനായ സീബയും അവന്‍റെ പതിനഞ്ചുപുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവർ രാജാവ് കാൺകെ യോർദ്ദാൻ കടന്നുചെന്നു.
1 Kings 2:36പിന്നെ രാജാവ് ആളയച്ചു ശിമെയിയെ വരുത്തി അവനോട്: “നീ യെരൂശലേമിൽ നിനക്കു ഒരു വീടു പണിതു പാർത്തുകൊൾക; അവിടെനിന്നു മറ്റെങ്ങും പോകരുത്.