1 തിമൊഥെയൊസ് 1:7
തങ്ങൾ പറയുന്നത് എന്തെന്നോ, സ്ഥാപിക്കുന്നത് ഇന്നതെന്നോ ഗ്രഹിക്കാതെ, ന്യായപ്രമാണത്തിന്‍റെ ഉപദേഷ്ടാക്കന്മാരായിരിക്കുവാൻ ഇച്ഛിക്കുന്നു.
ബൈബിൾ (മലയാളം)
In The King James Version
Desiring to be teachers of the law; understanding neither what they say, nor whereof they affirm.
In Context
6ചിലർ ഇവ വിട്ടുമാറി അർത്ഥശൂന്യമായ സംസാരത്തിലേക്ക് തിരിഞ്ഞ്,
8ഒരാൾ ന്യായപ്രമാണം ന്യായോചിതമായി ഉപയോഗിക്കുന്നെങ്കിൽ അത് ഉത്തമമാണെന്ന് നമുക്കറിയാം.
Cross References
Isaiah 29:13“ഈ ജനം അടുത്തുവന്നു വായ്കൊണ്ടും 2 അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; 2 എങ്കിലും അവരുടെ ഹൃദയത്തെ അവർ എങ്കൽനിന്ന് ദൂരത്ത് അകറ്റിവച്ചിരിക്കുന്നു; 1 എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രേ. 1
Matthew 15:14അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു.
Matthew 23:16കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്ക് ഹാ കഷ്ടം; ആരെങ്കിലും മന്ദിരത്തെക്കൊണ്ട് സത്യം ചെയ്താൽ അത് ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെക്കൊണ്ട് സത്യം ചെയ്യുന്നവനോ ചെയ്ത സത്യത്തിന് ബാധ്യസ്ഥൻ എന്നും പറയുന്നു.
John 9:40അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ടു: “ഞങ്ങളും കുരുടരോ?“ എന്നു ചോദിച്ചു.
Romans 1:22ജ്ഞാനികൾ എന്നു അവകാശപ്പെട്ടുകൊണ്ട് അവർ മൂഢരായിപ്പോയി;
Galatians 3:2ഞാൻ ഇതൊന്നു മാത്രം നിങ്ങളിൽനിന്ന് ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്ക് പരിശുദ്ധാത്മാവ് ലഭിച്ചത് ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയാലോ അതോ നിങ്ങൾ കേട്ടത് വിശ്വസിച്ചതിനാലോ?