1 തിമൊഥെയൊസ് 6:12
വിശ്വാസത്തിന്‍റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്ളുക; അതിനായി നീ വിളിക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സാക്ഷ്യം വഹിച്ചുവല്ലോ.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 26:17യഹോവ നിനക്കു ദൈവമായിരിക്കുമെന്നും നീ അവന്‍റെ വഴികളിൽ നടന്ന് അവന്‍റെ ചട്ടങ്ങളും കല്പനകളും വിധികളും പ്രമാണിച്ച് അവന്‍റെ വചനം അനുസരിക്കണമെന്നും നീ ഇന്ന് അരുളപ്പാടു കേട്ടിരിക്കുന്നു.
Psalms 63:8എന്‍റെ ഉള്ളം അങ്ങേയോട് പറ്റിയിരിക്കുന്നു; 2 അങ്ങേയുടെ വലങ്കൈ എന്നെ താങ്ങുന്നു. 1
Song of Solomon 3:4അവരെ വിട്ട് അല്പം മുന്നോട്ട് ചെന്നപ്പോൾ 2 ഞാൻ എന്‍റെ പ്രാണപ്രിയനെ കണ്ടു. 1 ഞാൻ അവനെ പിടിച്ച്, എന്‍റെ അമ്മയുടെ വീട്ടിലേക്കും 2 എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല. 1
Zechariah 10:5അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും; 2 യഹോവ അവരോടുകൂടിയുള്ളതുകൊണ്ട് അവർ കുതിരപ്പടയാളികൾ ലജ്ജിച്ചുപോകുവാൻ തക്കവണ്ണം പൊരുതും. 1
Romans 8:28എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.
Romans 10:9യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ട് വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.