2 Chronicles 19:3
എങ്കിലും നീ അശേരാപ്രതിഷ്ഠകളെ നീക്കിക്കളകയും ദൈവത്തെ അന്വേഷിപ്പാൻ മനസ്സുവെക്കയും ചെയ്തതിനാൽ നിന്നിൽ നന്മയും കണ്ടിരിക്കുന്നു” എന്നു പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 14:13യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ച് അവനെ അടക്കം ചെയ്യും; യൊരോബെയാമിന്‍റെ ഗൃഹത്തിൽ വച്ചു അവനിൽ മാത്രം യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ യൊരോബെയാമിന്‍റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും.
2 Chronicles 12:12അവൻ തന്നെത്താൻ താഴ്ത്തിയപ്പോൾ യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി; യെഹൂദയിൽ ഏതാനും നന്മ ഉണ്ടായിരുന്നു.
2 Chronicles 15:12പിന്നെ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ അന്വേഷിച്ചുകൊള്ളാമെന്നും
2 Chronicles 17:3യെഹോശാഫാത്ത് തന്‍റെ പൂർവപിതാവായ ദാവീദിന്‍റെ ആദ്യകാലത്തെ വഴികളിൽ നടക്കയും ബാല്‍ വിഗ്രഹങ്ങളെ ആശ്രയിക്കാതെ
2 Chronicles 22:9പിന്നെ അവൻ അഹസ്യാവിനെ അന്വേഷിച്ചു; അവൻ ശമര്യയിൽ ഒളിച്ചിരിക്കയായിരുന്നു; അവർ അവനെ പിടിച്ച് യേഹൂവിന്‍റെ അടുക്കൽ കൊണ്ടുവന്ന് കൊന്നുകളഞ്ഞു; പൂർണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്‍റെ മകനല്ലോ എന്നു പറഞ്ഞ് അവർ അവനെ അടക്കം ചെയ്തു. ഇങ്ങനെ അഹസ്യാവിന്‍റെ ഗൃഹത്തിൽ രാജ്യഭരണം ഏൽപ്പാൻ ആരും ഇല്ലാതെയായി.
2 Chronicles 30:19“വിശുദ്ധമന്ദിരത്തിലെ വിശുദ്ധിക്കൊത്തവണ്ണം ശുദ്ധീകരണം പ്രാപിച്ചില്ലെങ്കിലും ദൈവത്തെ, തന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ തന്നെ, അന്വേഷിപ്പാൻ മനസ്സുവയ്ക്കുന്ന ഏവനോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ” എന്നു പറഞ്ഞു.