2 Chronicles 23:14
യെഹോയാദാ പുരോഹിതൻ പടനായകന്മാരായ ശതാധിപന്മാരെ പുറത്ത് വരുത്തി അവരോട്: “അവളെ കാവലോടുകൂടി പുറത്തു കൊണ്ടുപോകുക; ആരെങ്കിലും അവളെ അനുഗമിച്ചാൽ അവൻ വാളാൽ മരിക്കേണം” എന്നു കല്പിച്ചു. അവളെ യഹോവയുടെ ആലയത്തിൽവച്ച് കൊല്ലരുത് എന്നു പുരോഹിതൻ കല്പിച്ചിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 21:14എന്നാൽ ഒരാൾ മുൻകൂട്ടി തീരുമാനിച്ചു കൂട്ടുകാരനെ ചതിച്ചു കൊന്നെങ്കിൽ അവൻ മരിക്കേണ്ടതിന് നീ അവനെ എന്‍റെ യാഗപീഠത്തിൽ നിന്നും പിടിച്ച് കൊണ്ടുപോകേണം.
2 Kings 11:8നിങ്ങൾ എല്ലാവരും അവരവരുടെ ആയുധം ധരിച്ചു രാജാവിന്‍റെ ചുറ്റും നില്ക്കേണം; സംരക്ഷണവലയത്തിനകത്തു കടക്കുന്നവനെ കൊന്നുകളയേണം; രാജാവ് പോകയും വരികയും ചെയ്യുമ്പോഴൊക്കെയും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.”
Ezekiel 9:7അവിടുന്ന് അവരോട്: “നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കുവിൻ; പുറപ്പെടുവിൻ” എന്നു കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ടു, യെരൂശലേം നഗരത്തിൽ സംഹാരം നടത്തി.