bible.software › 2 Chronicles › 2 Chronicles 32 › 2 Chronicles 32:14
2 Chronicles 32:14
എന്‍റെ പിതാക്കന്മാർ ഉന്മൂലനാശം വരുത്തിയ ജനതകളുടെ ദേവന്മാരിൽ ഒരുവനും തന്‍റെ ജനത്തെ എന്‍റെ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിയാതിരിക്കെ നിങ്ങളുടെ ദൈവത്തിന് നിങ്ങളെ എന്‍റെ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിയുമോ?
ബൈബിൾ (മലയാളം)
In The King James Version
Who was there among all the gods of those nations that my fathers utterly destroyed, that could deliver his people out of mine hand, that your God should be able to deliver you out of mine hand?
In Context
13“ഞാനും എന്‍റെ പിതാക്കന്മാരും മറ്റ് ദേശങ്ങളിലെ സകലജനതകളോടും എന്ത് ചെയ്തുവെന്ന് നിങ്ങൾ അറിയുന്നില്ലയോ? ആ ദേശങ്ങളിലെ ജനതകളുടെ ദേവന്മാർക്ക് തങ്ങളുടെ ദേശങ്ങളെ എന്‍റെ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിഞ്ഞുവോ?
15ആകയാൽ യെഹിസ്കീയാവ് നിങ്ങളെ ചതിക്കയും, വശീകരിക്കയും ചെയ്യരുത്; നിങ്ങൾ അവനെ വിശ്വസിക്കയും അരുത്; ഏതെങ്കിലും ജനതയുടെയോ രാജ്യത്തിന്‍റെയോ ദേവനും തന്‍റെ ജനത്തെ എന്‍റെയൊ, എന്‍റെ പിതാക്കന്മാരുടെയൊ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിഞ്ഞിട്ടില്ല; പിന്നെ നിങ്ങളുടെ ദൈവം നിങ്ങളെ എന്‍റെ കയ്യിൽനിന്ന് വിടുവിക്കുന്നത് എങ്ങനെ?”
Read all of 2 Chronicles 32
Cross References
Exodus 15:9“ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; 2 എന്‍റെ ആഗ്രഹം അവരാൽ പൂർത്തിയാകും; 1 ഞാൻ എന്‍റെ വാൾ ഊരും; 2 എന്‍റെ കൈ അവരെ നിഗ്രഹിക്കും” എന്നു ശത്രു പറഞ്ഞു. 1
Isaiah 10:11ഞാൻ ശമര്യയോടും അതിലെ മിഥ്യാമൂർത്തികളോടും ചെയ്തതുപോലെ 2 ഞാൻ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്യുകയില്ലയോ?”
This Verse In Other Editions
Study 2 Chronicles 32:14