The Bible Software
bible.software2 Chronicles2 Chronicles 34 › 2 Chronicles 34:31

2 Chronicles 34:31

രാജാവ് തന്‍റെ സ്ഥാനത്ത് എഴുന്നേറ്റ് നിന്ന്, താൻ യഹോവയെ അനുസരിക്കുകയും അവന്‍റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിച്ചുനടക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്‍റെ വചനങ്ങൾ ആചരിക്കുകയും ചെയ്യുമെന്നും യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു.

ബൈബിൾ (മലയാളം)

In The King James Version

And the king stood in his place, and made a covenant before the LORD, to walk after the LORD, and to keep his commandments, and his testimonies, and his statutes, with all his heart, and with all his soul, to perform the words of the covenant which are written in this book.

In Context

30രാജാവും സകലയെഹൂദാ പുരുഷന്മാരും യെരൂശലേം നിവാസികളും പുരോഹിതന്മാരും ലേവ്യരും വലിയവരും ചെറിയവരും ആയ സർവ്വജനവും യഹോവയുടെ ആലയത്തിൽ ചെന്നു; അവൻ യഹോവയുടെ ആലയത്തിൽ കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വചനങ്ങളെല്ലാം അവരെ കേൾപ്പിച്ചു.

32യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെ ഒക്കെയും അവൻ ഈ ഉടമ്പടിയിൽ പങ്കാളികളാക്കി. യെരൂശലേം നിവാസികൾ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിന്‍റെ നിയമപ്രകാരം എല്ലാം ചെയ്തു.

Read all of 2 Chronicles 34

Cross References

Deuteronomy 6:5നിന്‍റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.

Deuteronomy 29:1ഹോരേബിൽവെച്ച് യിസ്രായേല്യരോടു ചെയ്ത ഉടമ്പടി കൂടാതെ മോവാബിൽവെച്ച് അവരോടു ചെയ്യാൻ യഹോവ മോശെയോടു കല്പിച്ച ഉടമ്പടിയുടെ വചനങ്ങൾ ഇവ ആകുന്നു: 1 ഉടമ്പടി പാലിക്കുന്നതിനുള്ള നിർദേശം

Joshua 24:25അങ്ങനെ യോശുവ അന്ന് ശെഖേമിൽ വച്ചു യിസ്രായേൽ ജനവുമായി ഒരു ഉടമ്പടിചെയ്തു; അവർക്ക് ചട്ടങ്ങളും നിയമങ്ങളും നൽകി.

2 Kings 11:14ആചാരപ്രകാരം തൂണിന്‍റെ അരികെ രാജാവും രാജാവിന്‍റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ചു കാഹളം ഊതുന്നതും കണ്ടിട്ട് അഥല്യാ വസ്ത്രം കീറി: “ദ്രോഹം, ദ്രോഹം” എന്നു പറഞ്ഞു.

2 Chronicles 6:13ശലോമോൻ താമ്രംകൊണ്ട് അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമുള്ള ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്‍റെ നടുവിൽ വച്ചിരുന്നു; അതിൽ അവൻ കയറിനിന്ന് യിസ്രായേലിന്‍റെ സർവ്വസഭക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്ക് കൈ മലർത്തി പറഞ്ഞത് എന്തെന്നാൽ:

2 Chronicles 15:15എല്ലായെഹൂദ്യരും സത്യംനിമിത്തം സന്തോഷിച്ചു; അവർ പൂർണ്ണഹൃദയത്തോടെ സത്യംചെയ്ത് പൂർണ്ണതാല്പര്യത്തോടുകൂടെ അവനെ അന്വേഷിച്ചതുകൊണ്ട് അവർ അവനെ കണ്ടെത്തുകയും യഹോവ അവർക്ക് എല്ലായിടത്തും സ്വസ്ഥത നല്കുകയും ചെയ്തു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study 2 Chronicles 34:31

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← 2 Chronicles 34:302 Chronicles 342 Chronicles 34:32 →