bible.software › 2 Chronicles › 2 Chronicles 35 › 2 Chronicles 35:4
2 Chronicles 35:4
യിസ്രായേൽ രാജാവായ ദാവീദിന്‍റെയും അവന്‍റെ മകനായ ശലോമോന്‍റെയും രേഖകളിൽ നിർദേശിച്ചിരിക്കും പോലെ പിതൃഭവനം പിതൃഭവനമായും ഗണം ഗണമായും നിങ്ങളെത്തന്നെ ഒരുക്കുവിൻ.
ബൈബിൾ (മലയാളം)
In The King James Version
And prepare yourselves by the houses of your fathers, after your courses, according to the writing of David king of Israel, and according to the writing of Solomon his son.
In Context
3അവൻ യിസ്രായേൽ ജനത്തിന്‍റെ ഉപദേഷ്ടാക്കന്മാരും യഹോവയ്ക്കു വിശുദ്ധരുമായ ലേവ്യരോടു പറഞ്ഞത്: “യിസ്രായേൽ രാജാവായ ദാവീദിന്‍റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വെക്കുക; ഇനി അത് നിങ്ങളുടെ ചുമലുകൾക്ക് ഭാരമായിരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്‍റെ ജനമായ യിസ്രായേലിനെയും സേവിക്കുന്നതിൽ ശ്രദ്ധവെക്കുക.
5നിങ്ങളുടെ സഹോദരന്മാരായ ജനത്തിന്‍റെ പിതൃഭവനവിഭാഗം അനുസരിച്ച് ഓരോ വിഭാഗത്തിനും ലേവ്യരുടെ ഓരോ പിതൃഭവനഭാഗത്തിന്‍റെ ശുശ്രൂഷ ലഭിക്കത്തക്കവണ്ണം വിശുദ്ധമന്ദിരത്തിൽ നില്ക്കേണം.
Read all of 2 Chronicles 35
Cross References
1 Chronicles 23:1ദാവീദ് വൃദ്ധനും കാലസമ്പൂർണ്ണനും ആയപ്പോൾ തന്‍റെ മകനായ ശലോമോനെ യിസ്രായേലിനു രാജാവാക്കി. 1 ലേവ്യരുടെ ചുമതലകൾ
1 Chronicles 23:23മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരേമോത്ത് ഇങ്ങനെ മൂന്നുപേർ.
2 Chronicles 8:14അവൻ പുരോഹിതന്മാരെ ഗണങ്ങളായി തിരിച്ച് അവരുടെ ശുശ്രൂഷക്ക് നിയമിച്ചു. അതത് ദിവസത്തെ ആവശ്യംപോലെ, സ്തോത്രം ചെയ്‌വാനും പുരോഹിതന്മാരുടെ മുമ്പിൽ ശുശ്രൂഷിപ്പാനും ലേവ്യരെയും നിയമിച്ചു. കൂടാതെ വാതിൽകാവല്ക്കാരെ ഓരോ വാതിലിനും നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്‍റെ കല്പന.
This Verse In Other Editions
Study 2 Chronicles 35:4