2 Chronicles 36:18
ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളും, ആലയത്തിലെയും, രാജാവിന്‍റെയും, അവന്‍റെ പ്രഭുക്കന്മാരുടെയും നിക്ഷേപങ്ങളും അവൻ ബാബേലിലേക്കു കൊണ്ടുപോയി.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 20:17ഇപ്പോൾ രാജധാനിയിലുള്ളതും നിന്‍റെ പിതാക്കന്മാർ ഇതുവരെ ശേഖരിച്ചുവച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തുകൊണ്ടു പോകുന്ന കാലം വരുന്നു.
2 Chronicles 36:7നെബൂഖദ്നേസർ യഹോവയുടെ ആലയത്തിലെ ചില ഉപകരണങ്ങളും ബാബേലിലേക്ക് കൊണ്ടുപോയി, തന്‍റെ ദേവന്‍റെ ക്ഷേത്രത്തിൽ സൂക്ഷിച്ചു.
Isaiah 39:6‘നിന്‍റെ രാജധാനിയിൽ ഉള്ള സകലവും നിന്‍റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവെച്ചിട്ടുള്ളതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തു കൊണ്ടുപോകുന്ന കാലം വരുന്നു!
Jeremiah 27:19“ബാബേൽരാജാവായ നെബൂഖദ്നേസര്‍, യെഹോയാക്കീമിന്‍റെ മകനായി യെഹൂദാ രാജാവായ യെഖൊന്യാവിനെയും യെഹൂദായിലും യെരൂശലേമിലും ഉള്ള സകലകുലീനന്മാരെയും യെരൂശലേമിൽ നിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോൾ,
Jeremiah 52:17യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കൽദയർ ഉടച്ച്, താമ്രം മുഴുവനും ബാബേലിലേക്കു കൊണ്ടുപോയി.
Daniel 5:3അങ്ങനെ അവർ യെരൂശലേം ദൈവാലയത്തിന്‍റെ മന്ദിരത്തിലെ പൊൻപാത്രങ്ങൾ കൊണ്ടുവന്ന്, രാജാവും പ്രഭുക്കന്മാരും അവന്‍റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ നിന്ന് കുടിച്ചു.