2 Chronicles 6:24
നിന്‍റെ ജനമായ യിസ്രായേൽ നിന്നോട് പാപം ചെയ്കനിമിത്തം അവർ ശത്രുവിനോട് തോറ്റിട്ട് അനുതാപത്തോടെ നിന്‍റെ നാമം ഏറ്റുപറഞ്ഞ് ഈ ആലയത്തിൽവച്ച് നിന്‍റെ മുമ്പാകെ പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Leviticus 26:37ആരും ഓടിക്കാതെ അവർ വാളിന്‍റെ മുമ്പിൽനിന്ന് എന്നപോലെ ഓടി ഒരുവന്‍റെ മേൽ ഒരുവൻ വീഴും; ശത്രുക്കളുടെ മുമ്പിൽ നില്ക്കുവാൻ നിങ്ങൾക്ക് ശക്തി ഉണ്ടാവുകയുമില്ല.
Deuteronomy 4:29എങ്കിലും അവിടെവെച്ച് നിന്‍റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി അന്വേഷിച്ചാൽ അവനെ കണ്ടെത്തും.
Deuteronomy 28:48യഹോവ നിന്‍റെനേരെ അയയ്ക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടും കൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ യഹോവ + 28:48 യഹോവ ശത്രുക്കള്‍ നിന്‍റെ കഴുത്തിൽ ഒരു ഇരിമ്പുനുകം വയ്ക്കും.
Joshua 7:8കർത്താവേ, യിസ്രായേൽ ശത്രുക്കളുടെ മുമ്പിൽ തോറ്റോടിയശേഷം ഞാൻ എന്ത് പറയേണ്ടു!
Judges 2:11അപ്പോൾ യിസ്രായേൽ മക്കൾ യഹോവയ്ക്ക് ഇഷ്ടമല്ലാത്തവ ചെയ്തു ബാല്‍ വിഗ്രഹങ്ങളെ സേവിച്ചു.
1 Kings 8:33“അങ്ങേയുടെ ജനമായ യിസ്രായേൽ അങ്ങേയോടു പാപം ചെയ്കയും, തന്മൂലം ശത്രു അവരെ പരാജയപ്പെടുത്തുകയും ചെയ്യുമ്പോൾ, അവർ മനംതിരിഞ്ഞു അവിടുത്തെ നാമം ഏറ്റുപറഞ്ഞ് ഈ ആലയത്തിൽവച്ചു പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ,