2 Chronicles 9:24
അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്‍റെ കാഴ്ചയായിട്ട് വെള്ളിയും, പൊന്നും കൊണ്ടുള്ള പാത്രങ്ങൾ, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Samuel 10:27എന്നാൽ ചില എതിരാളികൾ + 10:27 എതിരാളികൾ ബെലിയാല്‍: “ഇവൻ നമ്മെ എങ്ങനെ രക്ഷിക്കും” എന്നു പറഞ്ഞ് അവനെ ധിക്കരിച്ചു, അവന് കാഴ്ച + 10:27 കാഴ്ച - രാജാക്കന്മാർക്കു അർപ്പിക്കുന്ന സമ്മാനം കൊണ്ടുവരാതെയിരുന്നു. അവനോ അത് കാര്യമാക്കിയില്ല.
1 Kings 10:10അവൾ രാജാവിന് ഏകദേശം 4,000 കിലോഗ്രാം + 10:10 ഏകദേശം 4,000 കിലോഗ്രാം നൂറ്റിഇരുപത് താലന്തു പൊന്നും പൊന്നും അനവധി സുഗന്ധദ്രവ്യങ്ങളും വിലയേറിയ രത്നങ്ങളും കൊടുത്തു. ശെബാരാജ്ഞി ശലോമോൻ രാജാവിന് കൊടുത്തതുപോലെ സുഗന്ധദ്രവ്യങ്ങൾ പിന്നീട് ഒരിക്കലും ലഭിച്ചിട്ടില്ല.
2 Chronicles 9:9അവൾ രാജാവിന് നൂറ്റിരുപതു താലന്തു പൊന്നും ധാരാളം സുഗന്ധവർഗ്ഗവും അമൂല്യ രത്നങ്ങളും കൊടുത്തു; ശെബാരാജ്ഞി ശലോമോൻ രാജാവിന് കൊടുത്തതുപോലെയുള്ള സുഗന്ധവർഗ്ഗം പിന്നെ ഉണ്ടായിട്ടില്ല.
Job 42:11അവന്‍റെ സകലസഹോദരന്മാരും സഹോദരിമാരും മുമ്പെ അവന് പരിചയമുള്ളവർ എല്ലാവരും അവന്‍റെ അടുക്കൽവന്ന് അവന്‍റെ വീട്ടിൽ അവനോടുകൂടെ ഭക്ഷണം കഴിച്ചു. യഹോവ അവന്‍റെമേൽ വരുത്തിയിരുന്ന സകല അനർത്ഥത്തെയും കുറിച്ച് അവർ അവനോട് സഹതാപം കാണിച്ച് അവനെ ആശ്വസിപ്പിച്ചു; ഓരോരുത്തനും അവന് ഓരോ പൊൻനാണ്യവും ഓരോ പൊൻമോതിരവും കൊടുത്തു.
Psalms 72:10തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; 2 ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ. 1