2 കൊരിന്ത്യർ 6:14
നിങ്ങൾ അവിശ്വാസികളുമായി ചേർച്ചയില്ലാത്തവിധം കൂടിയോജിക്കരുത്; എന്തെന്നാൽ, നീതിക്കും അധർമ്മത്തിനും തമ്മിൽ എന്ത് പങ്കാളിത്തം ആണുള്ളത്? അല്ല, വെളിച്ചത്തിന് ഇരുളിനോട് എന്ത് കൂട്ടായ്മയാണുള്ളത്?
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Leviticus 19:19“നിങ്ങൾ എന്‍റെ ചട്ടങ്ങൾ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണ ചേർക്കരുത്; നിന്‍റെ വയലിൽ കൂട്ടുവിത്തു വിതയ്ക്കരുത്; രണ്ടു വക സാധനം കലർന്ന വസ്ത്രം ധരിക്കരുത്.
Deuteronomy 22:9നിന്‍റെ മുന്തിരിത്തോട്ടത്തിൽ മറ്റേതെങ്കിലും വിത്ത് വിതയ്ക്കരുത്; അങ്ങനെ ചെയ്താൽ നീ വിതച്ച വിത്തിൻ്റെ വിളവും മുന്തിരിത്തോട്ടത്തിന്‍റെ അനുഭവവും + 22:9 മുന്തിരിത്തോട്ടത്തിന്‍റെ അനുഭവവും വിശുദ്ധമായത് വിശുദ്ധ മന്ദിരത്തില്‍ കൊണ്ടുപോകാനുള്ളതും വിശുദ്ധമന്ദിരം വകയ്ക്ക് ചേർന്നുപോകും.
1 Samuel 5:2അവർ ദൈവത്തിന്‍റെ നിയമപെട്ടകം ദാഗോന്‍റെ ക്ഷേത്രത്തിൽ കൊണ്ടുചെന്ന് ദാഗോന്‍റെ + 5:2 ദാഗോൻ - കൃഷിയുടെ ദേവൻവിഗ്രഹത്തിന്‍റെ അരികെ വച്ചു.
2 Chronicles 19:2ഹനാനിയുടെ മകനായ യേഹൂദർശകൻ അവനെ എതിരേറ്റുചെന്ന് യെഹോശാഫാത്ത് രാജാവിനോട്: “ദുഷ്ടന് സഹായം ചെയ്യുന്നതും, യഹോവയെ പകയ്ക്കുന്നവരോട് സ്നേഹം കാണിക്കുന്നതും ശരിയോ? അതുകൊണ്ട് യഹോവയുടെ കോപം നിന്‍റെമേൽ വന്നിരിക്കുന്നു.
Ezra 9:11'നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം നിവാസികളുടെ മലിനതയാലും ഒരു അറ്റം മുതൽ മറ്റെ അറ്റംവരെ മ്ലേച്ഛതയാലും അവരുടെ അശുദ്ധിയാലും മലിനപ്പെട്ടിരിക്കുന്നു.
Nehemiah 13:1അന്ന് ജനം കേൾക്കെ മോശെയുടെ പുസ്തകം വായിച്ചതിൽ “അമ്മോന്യരും മോവാബ്യരും ദൈവത്തിന്‍റെ സഭയിൽ ഒരുനാളും പ്രവേശിക്കരുത്;