2 രാജാക്കന്മാർ 10:30
യഹോവ യേഹൂവിനോട്: “എനിക്ക് ഇഷ്ടമുള്ളത് നീ നന്നായി ചെയ്തതുകൊണ്ടും എന്‍റെ ഹിതപ്രകാരം ഒക്കെയും ആഹാബ് ഗൃഹത്തോട് ചെയ്തതുകൊണ്ടും നിന്‍റെ പുത്രന്മാർ യിസ്രായേലിന്‍റെ രാജാസനത്തിൽ നാലാം തലമുറവരെ ഇരിക്കും” എന്നു അരുളിച്ചെയ്തു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 20:42അവൻ അവനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നാശത്തിന്നായിട്ടു ഞാൻ നിയമിച്ച ആളെ നീ വിട്ടയച്ചുകളയുകകൊണ്ടു നിന്‍റെ ജീവൻ അവന്‍റെ ജീവനും നിന്‍റെ ജനം അവന്‍റെ ജനത്തിനും പകരമായിരിക്കും’” എന്നു പറഞ്ഞു.
1 Kings 21:29“ആഹാബ് എന്‍റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയത് കണ്ടുവോ? അവൻ എന്‍റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ടു ഞാൻ അവന്‍റെ ജീവകാലത്ത് അനർത്ഥം വരുത്താതെ അവന്‍റെ മകന്‍റെ കാലത്ത് അവന്‍റെ ഗൃഹത്തിന് അനർത്ഥം വരുത്തും” എന്നു കല്പിച്ചു.
2 Kings 13:1യെഹൂദാ രാജാവായ അഹസ്യാവിന്‍റെ മകനായ യോവാശിന്‍റെ ഇരുപത്തിമൂന്നാം ആണ്ടിൽ യേഹൂവിന്‍റെ മകനായ യെഹോവാഹാസ് യിസ്രായേലിനു രാജാവായി. ശമര്യയിൽ അവൻ പതിനേഴു വര്‍ഷം വാണു.
2 Kings 14:23യെഹൂദാ രാജാവായ യോവാശിന്‍റെ മകൻ അമസ്യാവിന്‍റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽ രാജാവായ യോവാശിന്‍റെ മകൻ യൊരോബെയാം രാജാവായി. അവൻ ശമര്യയിൽ നാല്പത്തൊന്നു വര്‍ഷം വാണു.
2 Kings 15:8യെഹൂദാ രാജാവായ അസര്യാവിന്‍റെ മുപ്പത്തെട്ടാം ആണ്ടിൽ യൊരോബെയാമിന്‍റെ മകനായ സെഖര്യാവ് യിസ്രായേലിനു രാജാവായി ശമര്യയിൽ ആറു മാസം വാണു.
Ezekiel 29:18“മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ്നേസർ സോരിന്‍റെ നേരെ തന്‍റെ സൈന്യത്തെക്കൊണ്ട് കഠിനവേല ചെയ്യിച്ചു; എല്ലാ തലയും കഷണ്ടിയായി, എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിനു വിരോധമായി ചെയ്തവേലയ്ക്കു അവനോ അവന്‍റെ സൈന്യത്തിനോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.”