2 Kings 12:21
ശിമെയാത്തിന്‍റെ മകനായ യോസാഖാർ, ശോമേരിന്‍റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മാരായിരുന്നു അവനെ വെട്ടിക്കൊന്നത്. ദാവീദിന്‍റെ നഗരത്തിൽ അവന്‍റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ അമസ്യാവ് അവനു പകരം രാജാവായിതീർന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 15:27എന്നാൽ യിസ്സാഖാർഗോത്രക്കാരനായ അഹീയാവിന്‍റെ മകൻ ബയെശാ അവനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; നാദാബും എല്ലാ യിസ്രായേലും ഫെലിസ്ത്യരുടെ ഗിബ്ബെഥോനെ ഉപരോധിച്ചിരുന്നപ്പോൾ ബയെശാ അവിടെവച്ച് അവനെ കൊന്നു.
2 Kings 9:27യെഹൂദാ രാജാവായ അഹസ്യാവ് ഇതു കണ്ടിട്ട് ഉദ്യാനഗൃഹത്തിന്‍റെ വഴിയിലൂടെ ഓടിപ്പോയി. യേഹൂ അവനെ പിന്തുടർന്നു: “അവനെയും രഥത്തിൽവച്ച് വെട്ടിക്കളയുവിൻ” എന്നു കല്പിച്ചു. അവർ യിബ്ലെയാമിനു സമീപത്തുള്ള ഗൂർകയറ്റത്തിൽ വച്ചു അവനെ വെട്ടി; അവൻ മെഗിദ്ദോവിലേക്ക് ഓടിച്ചെന്ന് അവിടെവച്ചു മരിച്ചുപോയി.
2 Kings 14:1യിസ്രായേൽ രാജാവായ യെഹോവാഹാസിന്‍റെ മകനായ യോവാശിന്‍റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ യെഹൂദാ രാജാവായ യോവാശിന്‍റെ മകൻ അമസ്യാവ് രാജാവായി.
2 Kings 14:19യെരൂശലേമിൽ അവനു വിരോധമായി ഒരു ഗൂഢാലോചന ഉണ്ടായതിനാൽ അവൻ ലാഖീശിലേക്ക് ഓടിപ്പോയി; എന്നാൽ അവർ അവന്‍റെ പിന്നാലെ ലാഖീശിലേക്ക് ആളയച്ച് അവിടെവച്ച് അവനെ കൊന്നുകളഞ്ഞു.
2 Chronicles 24:26അവന്‍റെനേരെ കൂട്ടുകെട്ടുണ്ടാക്കിയവരോ, അമ്മോന്യസ്ത്രീയായ ശിമെയാത്തിന്‍റെ മകൻ സാബാദും മോവാബ്യസ്ത്രീയായ ശിമ്രീത്തിന്‍റെ മകൻ യെഹോസാബാദും തന്നെ.