2 രാജാക്കന്മാർ 12:7
ആകയാൽ യെഹോവാശ് രാജാവ് യെഹോയാദാ പുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോട്: “നിങ്ങൾ ആലയത്തിന്‍റെ അറ്റകുറ്റം തീർക്കാതിരിക്കുന്നത് എന്തുകൊണ്ട്? ഇനി നിങ്ങൾ നിങ്ങളുടെ പരിചയക്കാരോട് പണം വാങ്ങാതെ ആലയത്തിന്‍റെ അറ്റകുറ്റം തീർക്കേണ്ടതിന് പണം കൊടുക്കുവിൻ” എന്നു പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 12:2യെഹോയാദാ പുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്ത് അവൻ യഹോവയ്ക്ക് ഇഷ്ടമായുള്ളതു ചെയ്തു.
2 Chronicles 23:1ഏഴാം വർഷം യെഹോയാദാ പുരോഹിതൻ ധൈര്യപ്പെട്ട്, യെഹോരാമിന്‍റെ മകൻ അസര്യാവ് യെഹോഹാനാന്‍റെ മകൻ യിശ്മായേൽ, ഓബേദിന്‍റെ മകൻ അസര്യാവ്, അദായാവിന്‍റെ മകൻ മയശേയാ, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരോട് സഖ്യത ചെയ്തു.
2 Chronicles 24:16അവൻ യിസ്രായേലിൽ ദൈവത്തിന്‍റെയും അവന്‍റെ ആലയത്തിന്‍റെയും കാര്യത്തിൽ നന്മ ചെയ്തിരിക്കകൊണ്ട് അവർ അവനെ ദാവീദിന്‍റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കം ചെയ്തു. 1 യോവാശിന്‍റെ തിന്മ