2 Kings 13:5
യഹോവ യിസ്രായേലിനു ഒരു രക്ഷകനെ കൊടുത്തതുകൊണ്ട് അവർ അരാമ്യരുടെ അധികാരത്തിൽനിന്ന് രക്ഷപെട്ടു; യിസ്രായേൽ മക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 4:10മോശെ യഹോവയോട്: “കർത്താവേ, നീ അടിയനോട് സംസാരിച്ചതിന് മുമ്പും അതിനുശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്നു പറഞ്ഞു.
1 Samuel 12:11അപ്പോൾ യഹോവ യെരുബ്ബാൽ + 12:11 യെരുബ്ബാൽ ഗിദയോന്‍, ബെദാൻ + 12:11 ബെദാൻ ബാരക്ക്, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ച് ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്ന് നിങ്ങളെ വിടുവിച്ചു; നിങ്ങൾ സുരക്ഷിതരായി വസിച്ചു.
2 Kings 13:25യെഹോവാഹാസിന്‍റെ മകനായ യെഹോവാശ്, തന്‍റെ അപ്പനായ യെഹോവാഹാസിനോട് ഹസായേൽ യുദ്ധത്തിൽ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്‍റെ മകനായ ബെൻ-ഹദദിന്‍റെ കാലത്ത് തിരികെ പിടിച്ചു. മൂന്നുപ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്‍റെ പട്ടണങ്ങളെ വീണ്ടെടുക്കുകയും ചെയ്തു.
2 Kings 14:27യിസ്രായേലിന്‍റെ പേർ ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയും എന്നു അരുളിച്ചെയ്യാതെ, യോവാശിന്‍റെ മകനായ യൊരോബെയാം മുഖാന്തരം അവരെ രക്ഷിച്ചു.
Nehemiah 9:27ആകയാൽ അങ്ങ് അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചു. അവർ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്ത് അവർ അങ്ങേയോട് നിലവിളിച്ചപ്പോൾ അങ്ങ് സ്വർഗ്ഗത്തിൽനിന്ന് കേട്ട് അങ്ങേയുടെ മഹാകരുണ നിമിത്തം അവർക്ക് രക്ഷകന്മാരെ നൽകി. അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്ന് അവരെ രക്ഷിച്ചു.
Obadiah 1:21ഏശാവിന്‍റെ പർവ്വതത്തെ ന്യായം വിധിക്കേണ്ടതിന് 2 രക്ഷകന്മാർ സീയോൻ പർവ്വതത്തിൽ കയറിച്ചെല്ലും; 1 രാജത്വം യഹോവയ്ക്ക് ആകും.”