2 രാജാക്കന്മാർ 16:7
ആഹാസ് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസരിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: “ഞാൻ നിന്‍റെ ദാസനും നിന്‍റെ പുത്രനും ആകുന്നു; നീ വന്ന് എന്നോട് എതിർത്തിരിക്കുന്ന അരാം രാജാവിന്‍റെയും യിസ്രായേൽ രാജാവിന്‍റെയും കയ്യിൽനിന്ന് എന്നെ രക്ഷിക്കേണം” എന്നു പറയിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 20:4അതിന് യിസ്രായേൽ രാജാവ്: “എന്‍റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതെല്ലാം അങ്ങേയുടേതാകുന്നു” എന്നു മറുപടി പറഞ്ഞയച്ചു.
2 Kings 15:29യിസ്രായേൽ രാജാവായ പേക്കഹിന്‍റെ കാലത്ത് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ വന്ന് ഈയോനും ആബേൽ-ബേത്ത്-മാഖായും യാനോഹും കാദേശും ഹാസോരും ഗിലെയാദും ഗലീലയും നഫ്താലിദേശം മുഴുവനും പിടിച്ചടക്കി നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.
1 Chronicles 5:26ആകയാൽ യിസ്രായേലിന്‍റെ ദൈവം അശ്ശൂർ രാജാക്കന്മാരായ പൂലിന്‍റെയും - തിഗ്ലത്ത്-പിലേസരിന്‍റെയും - മനസ്സുണർത്തി; അവൻ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും പിടിച്ച് ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻ നദീതീരത്തേയ്ക്കും കൊണ്ടുപോയി; അവിടെ അവർ ഇന്നുവരെയും താമസിക്കുന്നു.
2 Chronicles 28:20അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ അവന്‍റെ അടുക്കൽവന്ന് അവനെ ബുദ്ധിമുട്ടിച്ചതല്ലാതെ ഒട്ടും സഹായിച്ചില്ല.
Jeremiah 13:21നിനക്കു സഖികളായിരിക്കുവാൻ നീ തന്നെ ശീലിപ്പിച്ചവരെ 2 അവൻ നിനക്കു അധിപതികളായി നിയമിക്കുന്നു 2 എങ്കിൽ നീ എന്ത് പറയും? 1 നോവുകിട്ടിയ സ്ത്രീയെപ്പോലെ 2 നിനക്കു വേദന പിടിക്കുകയില്ലയോ? 1
Lamentations 4:17സഹായത്തിന് വ്യർത്ഥമായി നോക്കി 2 ഞങ്ങളുടെ കണ്ണ് ഇപ്പോഴും മങ്ങുന്നു; 1 രക്ഷിപ്പാൻ കഴിയാത്ത ജനതക്കായി 2 ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു. 1