2 രാജാക്കന്മാർ 18:24
നീ പിന്നെ എങ്ങനെ എന്‍റെ യജമാനന്‍റെ എളിയ ദാസന്മാരിൽ ഒരു പടനായകനെയെങ്കിലും പരാജയപ്പെടുത്തി മടക്കി അയക്കും? രഥങ്ങൾക്കും കുതിരച്ചേവകർക്കുമായി നീ മിസ്രയീമിനെ ആശ്രയിക്കുന്നുവല്ലോ.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 17:16”എന്നാൽ അവനു അനവധി കുതിരകൾ ഉണ്ടാകരുത്. അധികം കുതിരകളെ സമ്പാദിക്കുന്നതിന് ജനം മിസ്രയീമിലേക്കു മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുത് + 17:16 അധികം കുതിരകളെ സമ്പാദിക്കുന്നതിന് ജനം മിസ്രയീമിലേക്കു മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുത് അധികം കുതിരകളെ ലഭിക്കുവാനായി അടിമകളെ കൈ മാറ്റത്തിനായി മിസ്രയിമിലേക്ക് അയക്കരുത്; ‘മേലിൽ ആ വഴിക്ക് തിരിയരുത്’ എന്നു യഹോവ നിങ്ങളോട് കൽപ്പിച്ചിട്ടുണ്ടല്ലോ.
2 Kings 18:21ചതഞ്ഞ ഓടക്കോലായ ഈ മിസ്രയീമിലല്ലോ നീ ആശ്രയിക്കുന്നത്; അത് ഒരുവൻ ഊന്നുവടിയാക്കിയാൽ അവന്‍റെ ഉള്ളം കയ്യിൽ തറച്ചുകൊള്ളും; മിസ്രയീം രാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നെയാകുന്നു.
Isaiah 10:8അവൻ പറയുന്നത്: 1 ‘എന്‍റെ പ്രഭുക്കന്മാർ ഒക്കെയും രാജാക്കന്മാരല്ലയോ? 2
Isaiah 31:1യിസ്രായേലിന്‍റെ പരിശുദ്ധനിലേക്കു നോക്കുകയോ 2 യഹോവയെ അന്വേഷിക്കുകയോ ചെയ്യാതെ 1 സഹായത്തിനായി മിസ്രയീമിൽ ചെന്നു 1 കുതിരകളിൽ മനസ്സ് ഊന്നി രഥം അനവധിയുള്ളതുകൊണ്ട് അതിലും 2 കുതിരപ്പടയാളികൾ മഹാബലവാന്മാരായതുകൊണ്ട് 2 അവരിലും ആശ്രയിക്കുന്നവർക്ക് അയ്യോ കഷ്ടം! 1
Isaiah 36:6ചതഞ്ഞ ഓടക്കോലായ മിസ്രയീമിൽ അല്ലയോ നീ ആശ്രയിച്ചിരിക്കുന്നത്; അത് ഒരുത്തൻ ഊന്നിയാൽ, അവന്‍റെ ഉള്ളംകൈയിൽ തറച്ചുകയറും; മിസ്രയീം രാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നെയാകുന്നു.
Jeremiah 37:7“യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അരുളപ്പാടു ചോദിക്കുവാൻ നിങ്ങളെ എന്‍റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ പറയേണ്ടത്: “നിങ്ങൾക്ക് സഹായത്തിനായി പുറപ്പെട്ടിരിക്കുന്ന ഫറവോന്‍റെ സൈന്യം അവരുടെ ദേശമായ മിസ്രയീമിലേക്കു മടങ്ങിപ്പോകും.