2 രാജാക്കന്മാർ 19:7
ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്‍റെ സ്വന്തദേശത്തുവച്ചു വാൾകൊണ്ട് വീഴുമാറാക്കും.”
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 19:28എന്‍റെ നേരെയുള്ള നിന്‍റെ കോപഭ്രാന്തുകൊണ്ടും 2 എന്‍റെ ചെവിയിൽ എത്തിയിരിക്കുന്ന അഹങ്കാരവാക്കുകൾ കൊണ്ടും 1 ഞാൻ എന്‍റെ കൊളുത്ത് നിന്‍റെ മൂക്കിലും 2 എന്‍റെ കടിഞ്ഞാൺ നിന്‍റെ അധരങ്ങളിലും ഇട്ടു, 2 നീ വന്ന വഴിക്ക് തന്നെ നിന്നെ മടക്കിക്കൊണ്ടുപോകും. 1
2 Kings 19:35അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തി എൺപത്തി അയ്യായിരംപേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.
2 Chronicles 32:21അപ്പോൾ യഹോവ ഒരു ദൂതനെ അയച്ചു; അവൻ അശ്ശൂർരാജാവിന്‍റെ പാളയത്തിലെ സകല പരാക്രമശാലികളെയും പ്രഭുക്കന്മാരെയും സേനാപതികളെയും സംഹരിച്ചു; അതിനാൽ അവൻ ലജ്ജകൊണ്ട് മുഖം കുനിച്ച് സ്വദേശത്തേക്കു മടങ്ങിപ്പോകേണ്ടിവന്നു; അവൻ തന്‍റെ ദേവന്‍റെ ക്ഷേത്രത്തിൽ ചെന്നപ്പോൾ അവന്‍റെ പുത്രന്മാരിൽ ചിലർ അവനെ അവിടെവച്ചു വാൾകൊണ്ട് കൊന്നുകളഞ്ഞു.
Job 15:21ഭീകരശബ്ദം അവന്‍റെ ചെവിയിൽ മുഴങ്ങുന്നു; 2 സുഖമായിരിക്കുമ്പോൾ കവർച്ചക്കാരൻ അവന്‍റെനേരെ വരുന്നു. 1
Psalms 18:14ദൈവം അസ്ത്രം എയ്ത് ശത്രുവിനെ ചിതറിച്ചു; 2 മിന്നൽ അയച്ച് അവരെ തോല്പിച്ചു. 1
Psalms 94:23ദൈവം അവരുടെ നീതികേട് കൊണ്ടു തന്നെ അവരുടെ മേൽ ശിക്ഷ വരുത്തും; 2 അവരുടെ ദുഷ്ടതയിൽ തന്നെ അവരെ സംഹരിക്കും; 2 നമ്മുടെ ദൈവമായ യഹോവ അവരെ ഛേദിച്ചുകളയും.