2 Kings 21:23
ആമോന്‍റെ ഭൃത്യന്മാർ അവനെതിരായി കൂട്ടുകെട്ടുണ്ടാക്കി, രാജാവിനെ അരമനയിൽ വച്ചു കൊന്നുകളഞ്ഞു;
ബൈബിൾ (മലയാളം)
In The King James Version
And the servants of Amon conspired against him, and slew the king in his own house.
In Context
22അങ്ങനെ അവൻ തന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞു; യഹോവയുടെ വഴിയിൽ നടന്നതുമില്ല.
Cross References
1 Kings 16:9എന്നാൽ രഥങ്ങളിൽ പകുതിക്ക് അധിപതിയായ സിമ്രി എന്ന അവന്‍റെ ഭൃത്യൻ അവനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഏലാ തിർസ്സയിലെ രാജധാനിവിചാരകനായ അർസ്സയുടെ വീട്ടിൽ മദ്യപിച്ചു ലഹരിപിടിച്ചിരിക്കുമ്പോൾ
2 Kings 12:20യോവാശിന്‍റെ ഭൃത്യന്മാർ അവനോടു മത്സരിച്ച് അവനെതിരെ കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിയിലുള്ള ബേത്ത്-മില്ലോയിൽ വച്ചു അവനെ കൊന്നു.
2 Kings 15:25എന്നാൽ അവന്‍റെ അകമ്പടിനായകനായ രെമല്യാവിന്‍റെ മകൻ പേക്കഹ്, അവനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. അവൻ ഗിലെയാദ്യരിൽ അമ്പതുപേരുടെ സഹായത്തോടുകൂടി ശമര്യാരാജധാനിയുടെ കോട്ടയിൽ വച്ചു അവനെ അർഗ്ഗോബിനോടും അര്യേയോടും കൂടെ വെട്ടിക്കൊന്ന് അവനു പകരം രാജാവായി.
2 Chronicles 33:24അവന്‍റെ ഭൃത്യന്മാർ അവന്‍റെനേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ അരമനയിൽവച്ചു കൊന്നുകളഞ്ഞു.