2 രാജാക്കന്മാർ 23:34
ഫറവോൻ-നെഖോ യോശീയാവിന്‍റെ മകനായ എല്യാക്കീമിനെ അവന്‍റെ അപ്പനായ യോശീയാവിനു പകരം രാജാവാക്കി; അവന്‍റെ പേർ യെഹോയാക്കീം എന്നു മാറ്റി; യെഹോവാഹാസിനെ അവൻ കൊണ്ടുപോയി; അവൻ മിസ്രയീമിൽ ചെന്നു അവിടെവച്ച് മരിച്ചുപോയി.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Joshua 18:18അരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്ക് കടന്ന് അരാബായിലേക്ക് ഇറങ്ങുന്നു.
1 Chronicles 3:15യോശീയാവിന്‍റെ പുത്രന്മാർ: ആദ്യജാതൻ യോഹാനാൻ; രണ്ടാമൻ യെഹോയാക്കീം; മൂന്നാമൻ സിദെക്കിയാവ്; നാലാമൻ ശല്ലൂം.
Jeremiah 1:3യെഹൂദാ രാജാവായ യോശീയാവിന്‍റെ മകൻ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ കാലത്തും യെഹൂദാ രാജാവായ യോശീയാവിന്‍റെ മകൻ സിദെക്കീയാവിന്‍റെ പതിനൊന്നാം ആണ്ടിന്‍റെ അവസാനംവരെയും, അഞ്ചാം മാസത്തിൽ യെരൂശലേമ്യരെ പ്രവാസത്തിലേക്കു കൊണ്ടുപോയതുവരെയും തന്നെ, അവന് അരുളപ്പാടു ഉണ്ടായിക്കൊണ്ടിരുന്നു. 1 യിരെമ്യാവിന്‍റെ വിളി
Jeremiah 22:12അവനെ ബദ്ധനാക്കി കൊണ്ടുചെന്ന സ്ഥലത്തുവച്ചു തന്നെ അവൻ മരിക്കും; ഈ ദേശം അവൻ ഇനി കാണുകയുമില്ല. 1 യെഹോയാക്കീമിനെക്കുറിച്ചുള്ള സന്ദേശം 1
Daniel 1:7ഷണ്ഡാധിപൻ അവർക്ക് പുതിയ പേരുകൾ നൽകി; ദാനീയേലിന് അവൻ ബേൽത്ത്ശസ്സർ എന്നും ഹനന്യാവിന് ശദ്രക്ക് എന്നും മീശായേലിന് മേശക്ക് എന്നും അസര്യാവിന് അബേദ്-നെഗോ എന്നും പേരുവിളിച്ചു.