2 രാജാക്കന്മാർ 6:18
അരാമ്യർ അവന്‍റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാർത്ഥിച്ചു: “ഈ ജനത്തെ അന്ധത പിടിപ്പിക്കേണമേ” എന്നു പറഞ്ഞു. എലീശയുടെ അപേക്ഷ പ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 28:28ഭ്രാന്തും അന്ധതയും ചിത്തഭ്രമവും കൊണ്ടു യഹോവ നിന്നെ ബാധിക്കും.
Hosea 1:7എന്നാൽ യെഹൂദാഗൃഹത്തോട് ഞാൻ കരുണ കാണിച്ച്, അവരെ വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരപ്പടയാളികളെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ട് അവരെ രക്ഷിക്കും” എന്നു അരുളിച്ചെയ്തു.
John 9:39കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിയ്ക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു.
Acts 13:11ഇപ്പോൾ കർത്താവിന്‍റെ കരം നിന്നിൽ പതിക്കും; നീ ഒരു സമയത്തേക്ക് സൂര്യനെ കാണാതെ കുരുടനായിരിക്കും” എന്നു പറഞ്ഞു. ഉടൻ തന്നെ ഒരു തിമിരവും ഇരുട്ടും അവന്‍റെമേൽ വീണു; കൈ പിടിച്ച് നടത്തുന്നവരെ തിരഞ്ഞുകൊണ്ട് അവൻ തപ്പിനടന്നു.