2 Kings 7:2
രാജാവിനു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകൻ ദൈവപുരുഷനോട്: “യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ?” എന്നു ചോദിച്ചു. അതിന് അവൻ: “നിന്‍റെ കണ്ണുകൊണ്ട് നീ അത് കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല” എന്നു പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 7:11നോഹയുടെ ആയുസ്സിന്‍റെ അറുനൂറാം (600) വർഷത്തിൽ രണ്ടാം മാസം പതിനേഴാം തീയതി, അന്നുതന്നെ ആഴിയുടെ മഹാ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്‍റെ ജലപ്രവാഹ ജാലകങ്ങളും തുറന്നു.
Numbers 11:13ഈ ജനത്തിന് എല്ലാവർക്കും കൊടുക്കുവാൻ എനിക്ക് എവിടെനിന്ന് ഇറച്ചി കിട്ടും? അവർ ഇതാ: ‘ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി തരിക’ എന്നു എന്നോട് പറഞ്ഞ് കരയുന്നു.
Numbers 23:19വ്യാജം പറയുവാൻ ദൈവം മനുഷ്യനല്ല; 2 അനുതപിക്കുവാൻ അവിടുന്ന് മനുഷ്യപുത്രനുമല്ല; 1 അവിടുന്ന് കല്പിച്ചത് ചെയ്യാതിരിക്കുമോ? 2 അവിടുന്ന് അരുളിച്ചെയ്തത് നിവർത്തിക്കാതിരിക്കുമോ? 1
2 Kings 5:18ഒരു കാര്യത്തിൽ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ; എന്‍റെ യജമാനൻ നമസ്കരിപ്പാൻ രിമ്മോന്‍റെ ക്ഷേത്രത്തിൽ ചെന്നു എന്‍റെ കൈത്താങ്ങലോടെ കുമ്പിടുമ്പോൾ ഞാനും രിമ്മോന്‍റെ ക്ഷേത്രത്തിൽ നമസ്കരിച്ചുപോകുന്നതിനു യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ.”
2 Kings 7:19ഈ അകമ്പടിനായകൻ ദൈവപുരുഷനോട്: “യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ?” എന്നുത്തരം പറഞ്ഞു. അതിന് അവൻ: “നിന്‍റെ കണ്ണുകൊണ്ട് നീ അത് കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല” എന്നു പറഞ്ഞിരുന്നു.
Psalms 78:19അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു: 2 “മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിനു കഴിയുമോ?” 1