2 രാജാക്കന്മാർ 9:17
യിസ്രയേലിലെ ഗോപുരമുകളിൽ ഒരു കാവല്ക്കാരൻ നിന്നിരുന്നു; അവൻ യേഹൂവിന്‍റെ കൂട്ടം വരുന്നത് കണ്ടിട്ട്: “ഞാൻ ഒരു കൂട്ടത്തെ കാണുന്നു” എന്നു പറഞ്ഞു. അപ്പോൾ യോരാം: “നീ ഒരു കുതിരപ്പടയാളിയെ വിളിച്ച് അവരുടെ നേരെ അയക്കേണം; അവൻ ചെന്നു, ‘സമാധാനമോ’ എന്നു ചോദിക്കട്ടെ” എന്നു കല്പിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Samuel 16:4യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു. ബേത്ലേഹേമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്‍റെ വരവിൽ വിറച്ചുകൊണ്ട് “നിന്‍റെ വരവ് ശുഭം തന്നെയോ?” എന്നു ചോദിച്ചു.
2 Samuel 13:34എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽനിന്നിരുന്ന യൗവനക്കാരൻ തല ഉയർത്തിനോക്കിയപ്പോൾ വളരെ ജനം അവന്‍റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നത് കണ്ടു.
1 Kings 2:15അവൻ പറഞ്ഞത്: “രാജത്വം എനിക്കുള്ളതായിരുന്നു; ഞാൻ വാഴേണമെന്നു യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്നു നീ അറിയുന്നുവല്ലോ; എന്നാൽ രാജത്വം മറിഞ്ഞ് എന്‍റെ സഹോദരന് ആയിപ്പോയി; യഹോവയാൽ അത് അവനു ലഭിച്ചു.
2 Kings 9:19അവൻ മറ്റൊരുവനെ കുതിരപ്പുറത്ത് അയച്ചു; അവനും അവരുടെ അടുക്കൽ ചെന്നു: “സമാധാനമോ എന്നു രാജാവ് ചോദിക്കുന്നു” എന്നു പറഞ്ഞു. സമാധാനം കൊണ്ടു നിനക്കു എന്ത് കാര്യം? തിരിഞ്ഞു എന്‍റെ പുറകെ വരിക” എന്നു യേഹൂ പറഞ്ഞു.
Isaiah 21:11ദൂമയെക്കുറിച്ചുള്ള + 21:11 ദൂമയെക്കുറിച്ചുള്ള ഏദോമിന്‍റെ മറ്റൊരു പേര് പ്രവാചകം: 1 “കാവല്ക്കാരാ, രാത്രി എന്തായി? 2 കാവല്ക്കാരാ, രാത്രി എന്തായി?” 2 എന്നു ഒരുവൻ സേയീരിൽനിന്ന് + 21:11 സേയീരിൽനിന്ന് ഏദോമിന്‍റെ മറ്റൊരു പേര്, ഉല്പത്തി 32:2 നോക്കുക എന്നോട് വിളിച്ചുചോദിക്കുന്നു. 1
Isaiah 62:6യെരൂശലേമേ, ഞാൻ നിന്‍റെ മതിലുകളിന്മേൽ കാവല്ക്കാരെ ആക്കിയിരിക്കുന്നു; 2 അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കുകയില്ല; 1 യഹോവയെ ഓർമിപ്പിക്കുന്നവരേ, 2 നിങ്ങൾ സ്വസ്ഥമായിരിക്കരുത്. 1