The Bible Software
bible.software2 ശമൂവേൽ2 ശമൂവേൽ 1 › 2 ശമൂവേൽ 1:11

2 ശമൂവേൽ 1:11

ഉടനെ ദാവീദ് തന്‍റെ വസ്ത്രം വലിച്ചുകീറി. കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു.

ബൈബിൾ (മലയാളം)

In The King James Version

Then David took hold on his clothes, and rent them; and likewise all the men that were with him:

In Context

10“അതുകൊണ്ട് ഞാൻ അടുത്തുചെന്ന് അവനെ കൊന്നു; അവന്‍റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കുകയില്ല എന്നു ഞാൻ അറിഞ്ഞിരുന്നു; അവന്‍റെ തലയിലെ കിരീടവും ഭുജത്തിലെ കാപ്പും ഞാൻ എടുത്ത് ഇവിടെ എന്‍റെ യജമാനന്‍റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു.”

12അവർ ശൗലിനെയും അവന്‍റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ച് അവർ വാളാൽ തോറ്റുകൊല്ലപ്പെട്ടതുകൊണ്ട് വിലപിച്ചും കരഞ്ഞും സന്ധ്യവരെ ഉപവസിച്ചു.

Read all of 2 ശമൂവേൽ 1

Cross References

Genesis 37:34യാക്കോബ് വസ്ത്രം കീറി, അരയിൽ ചാക്കുശീല ചുറ്റി ഏറിയനാൾ തന്‍റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു.

2 Samuel 3:31ദാവീദ് യോവാബിനോടും അവനോടുകൂടിയുള്ള സകലജനത്തോടും: “നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്ത് അബ്നേരിന്‍റെ മുമ്പിൽ നടന്ന് വിലപിക്കുവിൻ” എന്നു പറഞ്ഞു. ദാവീദ്‌ രാജാവ് ശവമഞ്ചത്തിന്‍റെ പിന്നാലെ നടന്നു.

2 Kings 5:7യിസ്രായേൽ രാജാവ് എഴുത്തു വായിച്ചപ്പോൾ വസ്ത്രം കീറി: “അവൻ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന് ഒരാളെ എന്‍റെ അടുക്കൽ അയച്ചിരിക്കുന്നു! കൊല്ലുവാനും ജീവിപ്പിക്കുവാനും ഞാൻ ദൈവമോ? നോക്കുവിൻ, അവൻ ഇതിനാൽ എന്നോടു ശണ്ഠയ്ക്കു കാരണം അന്വേഷിക്കയല്ലയോ?” എന്നു പറഞ്ഞു.

Romans 12:15സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരയുകയും ചെയ്‌വിൻ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study 2 ശമൂവേൽ 1:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← 2 ശമൂവേൽ 1:102 ശമൂവേൽ 12 ശമൂവേൽ 1:12 →