2 Samuel 10:2
അപ്പോൾ ദാവീദ്: “ഹാനൂന്‍റെ പിതാവായ നാഹാശ് എനിക്ക് ദയ ചെയ്തതുപോലെ അവന്‍റെ മകന് ഞാനും ദയ ചെയ്യും” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് അവന്‍റെ പിതാവിനെക്കുറിച്ച് അവനോട് ആശ്വാസവാക്ക് പറയുവാൻ തന്‍റെ ഭൃത്യന്മാരെ പറഞ്ഞയച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
1അതിന്‍റെശേഷം അമ്മോന്യരുടെ രാജാവ് മരിച്ചു; അവന്‍റെ മകനായ ഹാനൂൻ അവന് പകരം ഭരണം നടത്തി.
Cross References
Deuteronomy 23:3”ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവരുടെ പത്താം തലമുറപോലും ഒരുനാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.
1 Samuel 22:3അതിനുശേഷം ദാവീദ് അവിടെനിന്ന് മോവാബിലെ മിസ്പയിൽ ചെന്നു. മോവാബ് രാജാവിനോട്: “ദൈവം എനിക്ക് വേണ്ടി എന്ത് ചെയ്യും എന്നറിയുന്നത് വരെ എന്‍റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കൽ വന്നു താമസിക്കുവാൻ അനുവദിക്കേണം” എന്നു അപേക്ഷിച്ചു.
Nehemiah 13:1അന്ന് ജനം കേൾക്കെ മോശെയുടെ പുസ്തകം വായിച്ചതിൽ “അമ്മോന്യരും മോവാബ്യരും ദൈവത്തിന്‍റെ സഭയിൽ ഒരുനാളും പ്രവേശിക്കരുത്;