2 Samuel 13:29
അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്‍റെ ബാല്യക്കാർ അമ്നോനോട് ചെയ്തു. അപ്പോൾ രാജകുമാരന്മാർ എല്ലാവരും എഴുന്നേറ്റ് അവനവന്‍റെ കോവർകഴുതപ്പുറത്ത് കയറി ഓടിപ്പോയി.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 36:24സിബെയോന്‍റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്‍റെ അപ്പനായ സിബെയോന്‍റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ + 36:24 ചൂടുറവുകൾ ഒരു ഇനം കാട്ടുകഴുതകള്‍കണ്ടെത്തിയ അനാ ഇവൻ തന്നെ.
1 Samuel 22:18അപ്പോൾ രാജാവ് ദോവേഗിനോട്: “നീ ചെന്നു പുരോഹിതന്മാരെ കൊല്ലുക” എന്നു കല്പിച്ചു. ഏദോമ്യനായ ദോവേഗ് പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂൽ കൊണ്ടുള്ള ഏഫോദ് ധരിച്ച എൺപത്തഞ്ചു പേരെ അന്ന് കൊന്നുകളഞ്ഞു.
2 Samuel 14:6എന്നാൽ അങ്ങേയുടെ ഈ ദാസിക്ക് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവർ വയലിൽവച്ച് തമ്മിൽ കലഹിച്ചു; അവരെ പിടിച്ചു മാറ്റുവാൻ ആരും ഇല്ലാതിരുന്നതുകൊണ്ട് ഒരുവൻ മറ്റവനെ അടിച്ചുകൊന്നു.
1 Kings 1:33രാജാവ് അവരോട് കല്പിച്ചതെന്തെന്നാൽ: “നിങ്ങളുടെ യജമാനന്‍റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ട് എന്‍റെ മകൻ ശാലോമോനെ എന്‍റെ കോവർകഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിൻ.
2 Kings 1:9ഉടനെ രാജാവ് അമ്പതു പേർക്ക് അധിപതിയായ ഒരു പടനായകനെ അവന്‍റെ അമ്പത് പടയാളികളുമായി ഏലീയാവിന്‍റെ അടുക്കൽ അയച്ചു; അവൻ അവന്‍റെ അടുക്കൽ ചെന്നു; അവൻ ഒരു മലമുകളിൽ ഇരിക്കുകയായിരുന്നു; അവൻ അവനോട്: “ദൈവപുരുഷാ, ഇറങ്ങിവരുവാൻ രാജാവ് കല്പിക്കുന്നു” എന്നു പറഞ്ഞു.
Micah 7:3ജാഗ്രതയോടെ ദോഷം പ്രവർത്തിക്കേണ്ടതിന് 2 അവരുടെ കൈ അതിലേക്ക് നീണ്ടിരിക്കുന്നു; 1 പ്രഭു പ്രതിഫലം ചോദിക്കുന്നു; 2 ന്യായാധിപതി കോഴ വാങ്ങി ന്യായം വിധിക്കുന്നു; 1 മഹാൻ തന്‍റെ മനസ്സിലെ ദുരാഗ്രഹം പ്രസ്താവിക്കുന്നു; 2 ഇങ്ങനെ അവർ ആലോചന കഴിക്കുന്നു. 1