2 ശമൂവേൽ 16:23
അക്കാലത്ത് അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്‍റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിനും അബ്ശാലോമിനും അഹീഥോഫെലിന്‍റെ ആലോചനയെല്ലാം അങ്ങനെ തന്നെ ആയിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 27:21അവൻ പുരോഹിതനായ എലെയാസാരിന്‍റെ മുമ്പാകെ നില്ക്കേണം; അവൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീംമുഖാന്തരം + 27:21 ഊരീംമുഖാന്തരം ദൈവഹിതം അറിയുവാന്‍ വേണ്ടി പുരോഹിതന്മാര്‍ ഉപയോഗിച്ചിരുന്ന ഉപാധിഅരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേൽ മക്കളുടെ സർവ്വസഭയും അവന്‍റെ വാക്കനുസരിച്ച് പോകുകയും വരുകയും വേണം.”
2 Samuel 15:12അബ്ശാലോം യാഗം കഴിക്കുമ്പോൾ ദാവീദിന്‍റെ മന്ത്രിയായ അഹീഥോഫെൽ എന്ന ഗീലോന്യനെയും അവന്‍റെ പട്ടണമായ ഗീലോനിൽനിന്ന് ആളയച്ചുവരുത്തി; ഇങ്ങനെ അബ്ശാലോമിന്‍റെ അടുക്കൽ അനുദിനം ജനം വന്നു കൂടുകയാൽ കൂട്ടുകെട്ടിന് ബലം ഏറിവന്നു. 1 ദാവീദ് ഓടിപ്പോകുന്നു
2 Samuel 17:23എന്നാൽ അഹീഥോഫെൽ തന്‍റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോൾ കഴുതപ്പുറത്ത് ജീനിയിട്ടു കയറി തന്‍റെ പട്ടണത്തിൽ വീട്ടിലേക്ക് ചെന്നു വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു; അവന്‍റെ അപ്പന്‍റെ കല്ലറയിൽ അവനെ അടക്കം ചെയ്തു.
Job 28:28കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം; 2 ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകം 2 എന്നു ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.“
Psalms 28:2ഞാൻ എന്‍റെ കൈകൾ വിശുദ്ധമന്ദിരത്തിലേക്ക് ഉയർത്തി 2 അങ്ങേയോട് നിലവിളിക്കുമ്പോൾ എന്‍റെ യാചനകളുടെ ശബ്ദം കേൾക്കേണമേ. 1
Jeremiah 4:22“എന്‍റെ ജനം ഭോഷന്മാർ; അവർ എന്നെ അറിയുന്നില്ല; 2 അവർ ബുദ്ധികെട്ട മക്കൾ; അവർക്ക് ഒട്ടും ബോധമില്ല; 1 ദോഷം ചെയ്യുവാൻ അവർ സമർത്ഥന്മാർ; 2 നന്മ ചെയ്യുവാനോ അവർക്ക് അറിഞ്ഞുകൂടാ.” 1