The Bible Software
bible.software2 Samuel2 Samuel 20 › 2 Samuel 20:10

2 Samuel 20:10

എന്നാൽ യോവാബിന്‍റെ കയ്യിൽ വാൾ ഇരിക്കുന്നത് അമാസ ശ്രദ്ധിച്ചില്ല; യോവാബ് അവനെ വാൾകൊണ്ട് വയറ്റത്തു കുത്തി; അവന്‍റെ കുടൽമാല പുറത്തു വന്നു; രണ്ടാമത് കുത്തേണ്ടിവന്നില്ല; അവൻ മരിച്ചുപോയി. യോവാബും അവന്‍റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്നു.

ബൈബിൾ (മലയാളം)

In The King James Version

But Amasa took no heed to the sword that was in Joab’s hand: so he smote him therewith in the fifth rib, and shed out his bowels to the ground, and struck him not again; and he died. So Joab and Abishai his brother pursued after Sheba the son of Bichri.

In Context

9യോവാബ് അമാസയോട്: “സഹോദരാ, സുഖം തന്നെയോ” എന്നു പറഞ്ഞ് അമാസയെ ചുംബനം ചെയ്യുവാൻ വലത്തുകൈകൊണ്ട് അവന്‍റെ താടിക്കു പിടിച്ചു.

11യോവാബിന്‍റെ ആളുകളിൽ ഒരുവൻ അമാസയ്ക്കരികിൽ നിന്നുകൊണ്ട്: “യോവാബിനോട് ഇഷ്ടമുള്ളവനും ദാവീദിന്‍റെ പക്ഷക്കാരനും യോവാബിന്‍റെ പിന്നാലെ ചെല്ലട്ടെ” എന്നു പറഞ്ഞു.

Read all of 2 Samuel 20

Cross References

Judges 3:15യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ അവർക്ക് ബെന്യാമീന്യനായ ഗേരയുടെ മകൻ ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു. അവന്‍റെ കൈവശം യിസ്രായേൽ മക്കൾ മോവാബ്‌രാജാവായ എഗ്ലോന് കപ്പം കൊടുത്തയച്ചു.

1 Samuel 26:8അബീശായി ദാവീദിനോട്: “ദൈവം നിന്‍റെ ശത്രുവിനെ ഇന്ന് നിന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; ഞാൻ അവനെ കുന്തംകൊണ്ട് ഒറ്റ കുത്തിന് നിലത്തോട് ചേർത്ത് തറയ്ക്കട്ടെ; രണ്ടാമത് കുത്തുകയില്ല” എന്നു പറഞ്ഞു.

2 Samuel 3:27അബ്നേർ ഹെബ്രോനിലേക്കു മടങ്ങിവന്നപ്പോൾ യോവാബ് സ്വകാര്യം പറവാൻ അവനെ പടിവാതില്ക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്‍റെ സഹോദരനായ അസാഹേലിന്‍റെ രക്തപ്രതികാരത്തിന്നായി അവിടെവച്ച് അവനെ വയറ്റത്തു കുത്തിക്കൊന്നുകളഞ്ഞു.

1 Kings 2:5“കൂടാതെ സെരൂയയുടെ മകൻ യോവാബ് എന്നോടു ചെയ്തത് എന്തെന്ന് നീ അറിയുന്നുവല്ലോ; യിസ്രായേലിന്‍റെ രണ്ടു സേനാധിപന്മാരായ നേരിന്‍റെ മകൻ അബ്നേരിനെയും യേഥെരിന്‍റെ മകൻ അമാസയെയും കൊന്ന് സമാധാനകാലത്ത് യുദ്ധരക്തം ചൊരിഞ്ഞു, തന്‍റെ അരക്കച്ചയിലും കാലിലെ ചെരിപ്പിലും ആക്കിയല്ലോ.

1 Chronicles 12:2അവർ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിയുവാനും വില്ലുകൊണ്ടു അമ്പെയ്യുവാനും സമർത്ഥന്മാർ ആയിരുന്നു. അവർ ബെന്യാമീന്യരായ ശൗലിന്‍റെ സഹോദരന്മാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടവർ ആയിരുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study 2 Samuel 20:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← 2 Samuel 20:92 Samuel 202 Samuel 20:11 →