2 Samuel 4:4
ശൗലിന്‍റെ മകനായ യോനാഥാന് രണ്ടു കാലും മുടന്തായിട്ട് ഒരു മകൻ ഉണ്ടായിരുന്നു; യിസ്രായേലിൽനിന്ന് ശൗലിനെയും യോനാഥാനെയും കുറിച്ചുള്ള വാർത്ത എത്തിയപ്പോൾ അവന് അഞ്ചു വയസ്സായിരുന്നു. അപ്പോൾ അവന്‍റെ ആയ അവനെ എടുത്തുകൊണ്ട് ഓടി; അവൾ ബദ്ധപ്പെട്ട് ഓടുമ്പോൾ അവൻ വീണ് മുടന്തനായിപ്പോയി. അവന് മെഫീബോശെത്ത് എന്നു പേര്.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Samuel 29:1അതിനുശേഷം ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രയേലിൽ ഉള്ള ഉറവിനരികെ പാളയം ഇറങ്ങി.
1 Samuel 31:1അപ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധംചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടി ഗിൽബോവപർവ്വതത്തിൽ മരിച്ചുവീണു.
2 Samuel 9:6ശൗലിന്‍റെ മകനായ യോനാഥാന്‍റെ മകൻ മെഫീബോശെത്ത് ദാവീദിന്‍റെ അടുക്കൽ വന്നപ്പോൾ അവൻ സാഷ്ടാംഗം വീണ് നമസ്കരിച്ചു. ദാവീദ്: “മെഫീബോശെത്തേ” എന്നു വിളിച്ചതിന് “അടിയൻ” എന്നു അവൻ ഉത്തരം പറഞ്ഞു.
1 Kings 11:17അന്നു ഹദദ് ഒരു ബാലൻ ആയിരുന്നു; അവൻ തന്‍റെ അപ്പന്‍റെ ഭൃത്യന്മാരിൽ ചില ഏദോമ്യരായ ചിലരോടൊപ്പം മിസ്രയീമിലേക്ക് ഓടിപ്പോയി.
1 Chronicles 9:40യോനാഥാന്‍റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.