2 ശമൂവേൽ 5:19
അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടണമോ? അവരെ എന്‍റെ കയ്യിൽ ഏല്പിച്ചുതരുമോ?” എന്നു ചോദിച്ചു. “പുറപ്പെടുക; ഞാൻ ഫെലിസ്ത്യരെ നിന്‍റെ കയ്യിൽ ഏല്പിക്കും” എന്നു യഹോവ ദാവീദിനോട് അരുളിച്ചെയ്തു.
ബൈബിൾ (മലയാളം)
In The King James Version
In Context
18ഫെലിസ്ത്യർ വന്ന് രെഫയീം താഴ്വരയിൽ അണിനിരന്നു.
Cross References
1 Samuel 23:2ദാവീദ് യഹോവയോട്; “ഞാൻ ചെന്നു ഈ ഫെലിസ്ത്യരെ തോല്പിക്കണമോ?” എന്നു ചോദിച്ചു. യഹോവ ദാവീദിനോട്: “നീ പോയി ഫെലിസ്ത്യരെ തോല്പിച്ച് കെയീലയെ രക്ഷിക്കുക” എന്നു കല്പിച്ചു.
1 Samuel 28:6ശൗല്‍ യഹോവയോട് ചോദിച്ചപ്പോൾ യഹോവ അവനോട് സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.
1 Samuel 30:8അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഈ കൂട്ടത്തെ പിന്തുടരേണമോ? ഞാൻ അവരെ പിടികൂടുമോ” എന്നു ചോദിച്ചു. “പിന്തുടരുക; നീ അവരെ നിശ്ചയമായി പിടികൂടി സകലവും വീണ്ടുകൊള്ളും” എന്നു അരുളപ്പാടുണ്ടായി.
2 Samuel 5:23ദാവീദ് യഹോവയോട് ചോദിച്ചപ്പോൾ: “നീ നേരെ ചെല്ലാതെ അവരുടെ പുറകിൽക്കൂടി വളഞ്ഞുചെന്ന് ബാഖാവൃക്ഷങ്ങൾക്ക് മുമ്പിൽവച്ച് അവരെ നേരിടുക.
1 Kings 22:15അവൻ രാജാവിന്‍റെ അടുക്കൽ വന്നപ്പോൾ രാജാവ് അവനോട്: “മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനു പോകണോ വേണ്ടായോ?” എന്നു ചോദിച്ചു. അതിന് അവൻ: “പുറപ്പെടുവിൻ; നിങ്ങൾ ജയാളികളാകും; യഹോവ അതു രാജാവിന്‍റെ കയ്യിൽ ഏല്പിക്കും” എന്നു പറഞ്ഞു.
James 4:15പ്രത്യുത, കർത്താവിന് ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നിന്നത് ചെയ്യും എന്നാണ് പറയേണ്ടത്.