bible.software › 2 Samuel › 2 Samuel 9 › 2 Samuel 9:11
2 Samuel 9:11
“എന്‍റെ യജമാനനായ രാജാവ് അടിയനോട് കല്പിക്കുന്നതെല്ലാം അടിയൻ ചെയ്യും” എന്നു സീബാ രാജാവിനോട് പറഞ്ഞു. ദാവീദ്: “മെഫീബോശെത്തോ, രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ എന്‍റെ മേശയിൽ ഭക്ഷണം കഴിച്ചുകൊള്ളും” എന്നു പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
Then said Ziba unto the king, According to all that my lord the king hath commanded his servant, so shall thy servant do. As for Mephibosheth, said the king, he shall eat at my table, as one of the king’s sons.
In Context
10നീയും നിന്‍റെ പുത്രന്മാരും വേലക്കാരും നിന്‍റെ യജമാനന്‍റെ മകന് ഭക്ഷിക്കുവാൻ ആഹാരം ഉണ്ടാകേണ്ടതിന് അവനുവേണ്ടി ആ നിലം കൃഷിചെയ്ത് അനുഭവം എടുക്കേണം; എന്നാൽ നിന്‍റെ യജമാനന്‍റെ മകനായ മെഫീബോശെത്ത് നിത്യവും എന്‍റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും.” സീബയ്ക്കു പതിനഞ്ചുപുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നു.
12മെഫീബോശെത്തിന് ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന് മീഖാ എന്നു പേര്. സീബയുടെ വീട്ടിൽ ഉള്ളവരെല്ലാം മെഫീബോശെത്തിന് ദാസന്മാരായ്ത്തീർന്നു.
Read all of 2 Samuel 9
Cross References
2 Samuel 15:15രാജഭൃത്യന്മാർ രാജാവിനോട്: “എന്‍റെ യജമാനനായ രാജാവിന്‍റെ കല്പനകൾ എന്തുതന്നെയായാലും ചെയ്യുവാൻ അടിയങ്ങൾക്ക് സമ്മതം” എന്നു പറഞ്ഞു.
2 Samuel 19:17അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൗലിന്‍റെ ഗൃഹവിചാരകനായ സീബയും അവന്‍റെ പതിനഞ്ചുപുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവർ രാജാവ് കാൺകെ യോർദ്ദാൻ കടന്നുചെന്നു.
This Verse In Other Editions
Study 2 Samuel 9:11