Acts 13:28
മരണത്തിനായുള്ള ഒരു കാരണവും അവനിൽ കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവർ പീലാത്തോസിനോട് അപേക്ഷിച്ചു.
ബൈബിൾ (മലയാളം)
In The King James Version
And though they found no cause of death in him, yet desired they Pilate that he should be slain.
In Context
Cross References
Matthew 27:22പീലാത്തോസ് അവരോട്: “എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്ത് ചെയ്യേണ്ടു?“ എന്നു ചോദിച്ചതിന്: “അവനെ ക്രൂശിക്കേണം“ എന്നു എല്ലാവരും പറഞ്ഞു.
Luke 23:4പീലാത്തോസ് മഹാപുരോഹിതരോടും പുരുഷാരത്തോടും: ”ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല” എന്നു പറഞ്ഞു.
Luke 23:21അവരോ: ”അവനെ ക്രൂശിയ്ക്ക, ക്രൂശിയ്ക്ക” എന്നു എതിരെ നിലവിളിച്ചു.
John 19:4പീലാത്തോസ് പിന്നെയും പുറത്തു വന്നു: “ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന് അവനെ നിങ്ങളുടെ അടുക്കൽ ഇതാ, പുറത്തു കൊണ്ടുവരുന്നു“ എന്നു പറഞ്ഞു.
Acts 3:13അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്‍റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; പക്ഷേ നിങ്ങൾ അവനെ കൊലചെയ്യുവാൻ ഏല്പിച്ചുകൊടുക്കുകയും, വിട്ടയപ്പാൻ വിധിച്ച പീലാത്തോസിന്‍റെ മുമ്പിൽവച്ചു തള്ളിപ്പറയുകയും ചെയ്തു.