Acts 7:10
എന്നാൽ ദൈവം അവനോടുകൂടെ ഇരുന്ന് അവന്‍റെ സകലകഷ്ടങ്ങളിൽനിന്നും അവനെ വിടുവിച്ച് മിസ്രയീംരാജാവായ ഫറവോന്‍റെ മുമ്പാകെ അവനു കൃപയും ജ്ഞാനവും കൊടുത്തു: ഫറവോൻ അവനെ മിസ്രയീമിനും തന്‍റെ സർവ്വഗൃഹത്തിനും അധിപതിയാക്കി വച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
9ഗോത്രപിതാക്കന്മാർക്ക് യോസേഫിനോടുള്ള അസൂയനിമിത്തം അവർ അവനെ മിസ്രയീമിലേക്ക് വിറ്റുകളഞ്ഞു.
Cross References
Genesis 41:12അവിടെ അംഗരക്ഷാനായകൻ്റെ ദാസനായ ഒരു എബ്രായ യൗവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോട് അറിയിച്ചപ്പോൾ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തന് അവനവന്‍റെ സ്വപ്നത്തിന്‍റെ അർത്ഥം പറഞ്ഞുതന്നു.
Genesis 44:18അപ്പോൾ യെഹൂദാ അടുത്തുചെന്നു പറഞ്ഞത്: “യജമാനനേ, അടിയൻ യജമാനനോട് ഒന്ന് ബോധിപ്പിച്ചുകൊള്ളട്ടേ; അടിയന്‍റെ നേരെ കോപം ജ്വലിക്കരുതേ;
Genesis 48:16എന്നെ സകലദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതൻ 2 ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; 1 എന്‍റെ പേരും എന്‍റെ പിതാക്കന്മാരായ 2 അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും പേരും 1 ഇവരിൽ നിലനില്‍ക്കുമാറാകട്ടെ; 2 ഇവർ ഭൂമിയിൽ കൂട്ടമായി വർദ്ധിക്കട്ടെ” എന്നു പറഞ്ഞു.
Psalms 34:17നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു, 2 സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു. 1
Psalms 40:1ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു; 2 കർത്താവ് എന്നിലേക്ക് ചാഞ്ഞ് എന്‍റെ നിലവിളി കേട്ടു. 1
Proverbs 2:6യഹോവയല്ലയോ ജ്ഞാനം നല്കുന്നത്; 2 അവന്‍റെ വായിൽനിന്ന് പരിജ്ഞാനവും വിവേകവും വരുന്നു. 1