Amos 3:14
“ഞാൻ യിസ്രായേലിന്‍റെ അതിക്രമങ്ങൾനിമിത്തം 2 അവനെ സന്ദർശിക്കുന്ന നാളിൽ 1 ബലിപീഠത്തിന്‍റെ കൊമ്പുകൾ മുറിഞ്ഞ് നിലത്ത് വീഴത്തക്കവിധം 2 ഞാൻ ബേഥേലിലെ ബലിപീഠങ്ങളെയും സന്ദർശിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 13:2അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോട്: “അല്ലയോ യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദിന്‍റെ ഭവനത്തിൽ യോശീയാവ് എന്നു ഒരു മകൻ ജനിക്കും; അവൻ ഇവിടെ നിന്‍റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്‍റെമേൽ വച്ചു അറുക്കുകയും മനുഷ്യാസ്ഥികളെ നിന്‍റെമേൽ ചുട്ടുകളയുകയും ചെയ്യും” എന്നു വിളിച്ചുപറഞ്ഞു.
2 Kings 23:15അത്രയുമല്ല, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാം ബേഥേലിൽ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവൻ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവൻ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു.
2 Chronicles 34:6അങ്ങനെ തന്നെ അവൻ മനശ്ശെയുടെയും എഫ്രയീമിന്‍റെയും ശിമെയോന്‍റെയും പട്ടണങ്ങളിൽ നഫ്താലിവരെ ശുദ്ധീകരണ പ്രവർത്തി ചെയ്തു.
Hosea 10:8യിസ്രായേലിന്‍റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും; 2 മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളയ്ക്കും; 2 അവർ മലകളോട്: “ഞങ്ങളുടെമേൽ വീഴുവിൻ” എന്ന് പറയും. 1
Amos 5:5ബേഥേലിനെ അന്വേഷിക്കരുത്; 2 ഗില്ഗാലിലേയ്ക്ക് പോകരുത്; 1 ബേർ-ശേബയിലേയ്ക്ക് കടക്കുകയുമരുത്; 2 ഗില്ഗാൽ പ്രവാസത്തിലേക്കു പോകേണ്ടിവരും; 2 ബെഥേൽ ശൂന്യമായിത്തീരും. 1
Amos 9:1യഹോവ യാഗപീഠത്തിനു മീതെ നില്ക്കുന്നത് ഞാൻ കണ്ടു; അവിടുന്ന് അരുളിച്ചെയ്തതെന്തെന്നാൽ: 1 “ഉത്തരങ്ങൾ കുലുങ്ങുമാറ് 2 നീ മകുടത്തെ അടിക്കുക; 1 അവ എല്ലാവരുടെയും തലമേൽ വീഴുവാൻ തക്കവിധം തകർത്തുകളയുക; 2 അവരുടെ സന്തതിയെ ഞാൻ വാൾകൊണ്ട് കൊല്ലും; 1 അവരിൽ ആരും ഓടിപ്പോകുകയില്ല. 2 അവരിൽ ആരും വഴുതിപ്പോകുകയുമില്ല. 1