Daniel 12:1
“ആ കാലത്ത് നിന്‍റെ സ്വന്തജനത്തിന് തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്‍ക്കും; ഒരു ജനത ഉണ്ടായതുമുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്‍റെ ജനം, പുസ്തകത്തിൽ പേരെഴുതിക്കാണുന്ന ഏവനും തന്നെ, രക്ഷ പ്രാപിക്കും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 32:32എങ്കിലും അങ്ങ് അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ അങ്ങ് എഴുതിയ അങ്ങേയുടെ പുസ്തകത്തിൽനിന്ന് എന്‍റെ പേർ മായിച്ചുകളയേണമേ.“
Psalms 69:28ജീവന്‍റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയേണമേ; 2 നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ. 1
Isaiah 9:7അവന്‍റെ ആധിപത്യത്തിന്‍റെ വർദ്ധനയ്ക്കും 2 സമാധാനത്തിനും അവസാനം ഉണ്ടാവുകയില്ല; 1 ദാവീദിന്‍റെ സിംഹാസനത്തിലും 2 അവന്‍റെ രാജത്വത്തിലും 1 ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ 2 ന്യായത്തോടും നീതിയോടും കൂടി 2 സ്ഥാപിച്ചു നിലനിർത്തും; 1 സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത 2 അതിനെ നിവർത്തിക്കും. 1 യഹോവയുടെ ക്രോധം യിസ്രായേലിനു നേരേ 1
Isaiah 26:20എന്‍റെ ജനമേ, വന്നു നിന്‍റെ അറകളിൽ കടന്നു വാതിലുകൾ അടയ്ക്കുക; 2 ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്ക് ഒളിച്ചിരിക്കുക. 1
Jeremiah 30:7ആ നാൾപോലെ വേറെ ഇല്ലാത്തവിധം 2 അത് വലുതായിരിക്കുന്നു കഷ്ടം! 1 അത് യാക്കോബിന്‍റെ കഷ്ടകാലം തന്നെ; 2 എങ്കിലും അവൻ അതിൽ നിന്നു വിടുവിക്കപ്പെടും.
Ezekiel 13:9വ്യാജം ദർശിക്കുകയും കള്ളപ്രശ്നം പറയുകയും ചെയ്യുന്ന പ്രവാചകന്മാർക്ക് എന്‍റെ കൈ വിരോധമായിരിക്കും; എന്‍റെ ജനത്തിന്‍റെ ആലോചനാസഭയിൽ അവർ ഇരിക്കുകയില്ല; യിസ്രായേൽ ഗൃഹത്തിന്‍റെ പേരുവിവരപട്ടികയിൽ അവരെ എഴുതുകയില്ല; യിസ്രായേൽദേശത്തിൽ അവർ കടക്കുകയുമില്ല; ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും.