Daniel 4:36
ആ നേരത്ത് തന്നെ എന്‍റെ ബുദ്ധി മടങ്ങിവന്നു; എന്‍റെ രാജത്വത്തിന്‍റെ മഹത്വത്തിനായി എന്‍റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു; എന്‍റെ മന്ത്രിമാരും മഹത്തുക്കളും എന്നെ അന്വേഷിച്ചു; ഞാൻ എന്‍റെ രാജത്വത്തിൽ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്വം എനിക്ക് അധികമായി സിദ്ധിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Chronicles 33:12കഷ്ടതയിൽ ആയപ്പോൾ അവൻ തന്‍റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു; തന്‍റെ പിതാക്കന്മാരുടെ ദൈവത്തിന്‍റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർത്ഥിച്ചു.
Proverbs 22:4താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം 2 ധനവും മാനവും ജീവനും ആകുന്നു. 1
Daniel 4:32നിന്നെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും; നിന്‍റെ വാസം കാട്ടിലെ മൃഗങ്ങളോടുകൂടി ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ല് തീറ്റും; അത്യുന്നതനായ ദൈവം മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അത് തനിക്കു ബോധിച്ചവന് കൊടുക്കുകയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്കു ഏഴുകാലം കഴിയും.”
Matthew 6:33മുമ്പെ അവന്‍റെ രാജ്യവും നീതിയും അന്വേഷിക്കുവിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്ക് കിട്ടും.