Daniel 7:25
അവൻ അത്യുന്നതന് വിരോധമായി വമ്പു പറയുകയും അത്യുന്നതനായ ദൈവത്തിന്‍റെ വിശുദ്ധന്മാരെ ഒടുക്കിക്കളയുകയും സമയങ്ങളും നിയമങ്ങളും മാറ്റുവാൻ ശ്രമിക്കുകയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും + 7:25 കാലവും കാലങ്ങളും കാലാംശവും മൂന്നര വര്‍ഷം അവന്‍റെ കയ്യിൽ ഏല്പിക്കപ്പെടും.
ബൈബിൾ (മലയാളം)
In The King James Version
In Context
26എന്നാൽ ന്യായവിസ്താരസഭ ഇരുന്ന് അവന്‍റെ ആധിപത്യം എടുത്തുകളഞ്ഞ് അത് നശിപ്പിച്ച് മുടിക്കും.
Cross References
Daniel 2:21അവൻ കാലങ്ങളും സമയങ്ങളും മാറ്റുന്നു; 2 അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കുകയും ചെയ്യുന്നു; 1 അവൻ ജ്ഞാനികൾക്കു ജ്ഞാനവും 2 വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു. 1
Daniel 4:32നിന്നെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും; നിന്‍റെ വാസം കാട്ടിലെ മൃഗങ്ങളോടുകൂടി ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ല് തീറ്റും; അത്യുന്നതനായ ദൈവം മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അത് തനിക്കു ബോധിച്ചവന് കൊടുക്കുകയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്കു ഏഴുകാലം കഴിയും.”
Daniel 7:20അതിന്‍റെ തലയിലുള്ള പത്തു കൊമ്പുകളെക്കുറിച്ചും, മുളച്ചുവന്ന മൂന്നു കൊമ്പുകളെ വീഴിച്ച, കണ്ണും വമ്പു പറയുന്ന വായും ഉള്ള, മറ്റുകൊമ്പുകളേക്കാൾ കാഴ്ചയ്ക്ക് വലിപ്പമേറിയ കൊമ്പിനെക്കുറിച്ചും അറിയുവാൻ ഞാൻ ഇച്ഛിച്ചു.
Daniel 8:11അത് സൈന്യത്തിന്‍റെ അധിപതിയോളം തന്നെത്താൻ ഉയർത്തി, അവനുള്ള നിരന്തരഹോമയാഗം അപഹരിക്കുകയും അവന്‍റെ വിശുദ്ധമന്ദിരം ഇടിച്ചുകളയുകയും ചെയ്തു.
Daniel 9:27അവൻ ഒരു ആഴ്ചവട്ടത്തേക്ക് പലരോടും നിയമം ഉറപ്പാക്കും; ആഴ്ചവട്ടത്തിന്‍റെ മദ്ധ്യത്തിൽ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കും; മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്‍റെ മേൽ കോപം ചൊരിയും.”
Daniel 11:30കിത്തീംകപ്പലുകൾ അവന്‍റെനേരെ വരും; അതുകൊണ്ട് അവൻ വ്യസനിച്ച് മടങ്ങിച്ചെന്ന്, വിശുദ്ധനിയമത്തിനു വിരോധമായി ക്രുദ്ധിച്ച് പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്ന് വിശുദ്ധനിയമം ഉപേക്ഷിക്കുന്നവരെ ആദരിക്കും.