Daniel 8:2
ഞാൻ ഈ ദർശനം കണ്ടത്, ഏലാം സംസ്ഥാനത്തിലെ ശൂശൻ രാജധാനിയിൽ ആയിരുന്നപ്പോൾ ആയിരുന്നു; ഞാൻ ഊലായി നദീതീരത്ത് നില്‍ക്കുന്നതായി ദർശനത്തിൽ കണ്ടു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 14:1ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്, ഏലാംരാജാവായ കെദൊർലായോമെർ, ജനതകളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്ത്
Nehemiah 1:1ഹഖല്യാവിൻ്റെ മകനായ നെഹെമ്യാവിന്‍റെ വാക്കുകൾ. 1 നെഹെമ്യാവിന്‍റെ പ്രാർത്ഥന ഇരുപതാം ആണ്ടിൽ കിസ്ലേവ് + 1:1 കിസ്ലേവ് ബാബിലോന്യന്‍ കലണ്ടര്‍ പ്രകാരം ഒന്‍പതാം മാസമാണ് കിസ്ലേവ് എന്നു പറയുന്നത്. എബ്രായ കലണ്ടര്‍ പ്രകാരം നവംബര്‍ മദ്ധ്യം മുതല്‍ ഡിസംബര്‍ മദ്ധ്യം വരെയുള്ള കാലഘട്ടം ആണിത്. മാസത്തിൽ ഞാൻ ശൂശൻ രാജധാനിയിൽ ഇരിക്കുമ്പോൾ + 1:1 ഇരുപതാം ആണ്ടിൽ കിസ്ലേവ് മാസത്തിൽ ഞാൻ ശൂശൻ രാജധാനിയിൽ ഇരിക്കുമ്പോൾ പേര്‍ഷ്യന്‍ രാജാവായിരുന്ന അഹശ്വേരോശ് ഒന്നാമൻ്റെ ഭരണകാലമായ ബി. സി 465-425 വരെ ഉള്ള സമയത്ത് നെഹ്മ്യാവ് എലാം രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ശൂശനിലെ രാജധാനിയില്‍ ആയിരുന്നു.
Esther 2:8രാജാവിന്‍റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ച് ശൂശൻ രാജധാനിയിൽ ഹേഗായിയുടെ ചുമതലയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേറിനെയും കൊണ്ടുവന്നു.
Esther 7:6അതിന് എസ്ഥേർ: “വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാൻ തന്നെ” എന്ന് പറഞ്ഞു. അപ്പോൾ ഹാമാൻ രാജാവിന്‍റെയും രാജ്ഞിയുടെയും മുമ്പിൽ ഭയന്നു പോയി.
Esther 9:11ശൂശൻ രാജധാനിയിൽ അവർ കൊന്നവരുടെ സംഖ്യ അന്ന് തന്നെ രാജസന്നിധിയിൽ അറിയിച്ചു.
Isaiah 11:11ആ നാളിൽ കർത്താവ് തന്‍റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും + 11:11 സമുദ്രത്തിലെ ദ്വീപുകളിൽനിന്നും പുരാതന ചരിത്രത്തില്‍ സമുദ്രത്തിലെ ദ്വീപുകള്‍ എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത് ദൂരെയുള്ള രാജ്യങ്ങളെയാണ് വീണ്ടുകൊള്ളുവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. 1