Daniel 9:24
“അതിക്രമത്തിന് അവസാനം വരുത്തി പാപത്തിന് അറുതി വരുത്തുവാനും അകൃത്യത്തിന് പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും, ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായ ആലയം അഭിഷേകം ചെയ്യുവാനും തക്കവിധം നിന്‍റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Leviticus 8:15മോശെ കാളയെ അറുത്തു; അവൻ അതിന്‍റെ രക്തം എടുത്തു വിരൽകൊണ്ട് യാഗപീഠത്തിന്‍റെ കൊമ്പുകളിൽ ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷിച്ച രക്തം യാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിച്ച്, യാഗപീഠത്തിനുവേണ്ടി പ്രാശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിച്ചു;
Numbers 14:34ദേശം ഒറ്റുനോക്കിയ നാല്പത് ദിവസത്തിൻ്റെ എണ്ണത്തിനൊത്തവണ്ണം, ഒരു ദിവസത്തിന് ഒരു വര്‍ഷം വീതം, നാല്പത് വര്‍ഷം നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങൾ വഹിച്ച് എന്‍റെ അകൽച്ച അറിയും.
Psalms 2:6“എന്‍റെ വിശുദ്ധ പർവ്വതമായ സീയോനിൽ 2 ഞാൻ എന്‍റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” 1
Isaiah 42:4ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; 2 അധൈര്യപ്പെടുകയുമില്ല; 2 അവന്‍റെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു.” 1
Isaiah 51:8പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; 2 കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; 1 എന്നാൽ എന്‍റെ നീതി ശാശ്വതമായും 2 എന്‍റെ രക്ഷ തലമുറതലമുറയായും ഇരിക്കും.” 1
Isaiah 53:11അവൻ തന്‍റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; 2 നീതിമാനായ എന്‍റെ ദാസൻ തന്‍റെ പരിജ്ഞാനംകൊണ്ടു പലരെയും നീതീകരിക്കും; 2 അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും. 1