Daniel 9:3
അപ്പോൾ ഞാൻ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നുകൊണ്ടും പ്രാർത്ഥനയോടും യാചനകളോടും കൂടി അപേക്ഷിക്കേണ്ടതിന് ദൈവമായ കർത്താവിങ്കലേക്ക് മുഖം തിരിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Ezra 8:21അനന്തരം ഞങ്ങളുടെ ദൈവത്തിന്‍റെ സന്നിധിയിൽ ഞങ്ങളെത്തന്നെ വിനയപ്പെടുത്തേണ്ടതിനും, ഞങ്ങളും ഞങ്ങളുടെ കുഞ്ഞുകുട്ടികളും സകലസമ്പത്തും സുരക്ഷിതമാകുവാനും ദൈവത്തോട് ശുഭയാത്ര യാചിക്കേണ്ടതിനും വേണ്ടി, ഞാൻ അഹവാ ആറ്റരികത്തു വച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.
Ezra 10:6എസ്രാ ദൈവാലയത്തിന്‍റെ മുമ്പിൽനിന്ന് എഴുന്നേറ്റ് എല്യാശീബിന്‍റെ മകൻ യെഹോഹാനാന്‍റെ മുറിയിൽ ചെന്നു, പ്രവാസികളുടെ കുറ്റങ്ങൾ നിമിത്തം ദുഃഖിച്ചുകൊണ്ട് അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയുമിരുന്നു.
Nehemiah 9:1എന്നാൽ ഈ മാസം ഇരുപത്തിനാലാം തീയതി യിസ്രായേൽ മക്കൾ ഉപവസിച്ച്, രട്ടുടുത്തും ദേഹത്ത് പൂഴി വാരിയിട്ടും + 9:1 ദേഹത്ത് പൂഴി വാരിയിട്ടും തലയിൽ പൂഴി വാരിയിട്ടും കൊണ്ട് ഒന്നിച്ചുകൂടി.
Esther 4:3രാജാവിന്‍റെ കല്പനയും വിളംബരവും ചെന്ന ഓരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയിൽ മഹാദുഃഖവും ഉപവാസവും കരച്ചിലും വിലാപവും ഉണ്ടായി. പലരും രട്ടുടുത്ത് വെണ്ണീറിൽ കിടന്നു.
Job 42:6ആകയാൽ ഞാൻ എന്നെത്തന്നെ വെറുത്തു 2 പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു.” 1 ഉപസംഹാരം: യഹോവ ഇയ്യോബിനെ അനുഗ്രഹിക്കുന്നു
Psalms 69:10ഞാൻ എന്‍റെ പ്രാണനെ കരച്ചിലാലും ഉപവാസത്താലും താഴ്മയുള്ളവനാക്കി + 69:10 ഞാൻ എന്‍റെ പ്രാണനെ കരച്ചിലാലും ഉപവാസത്താലും താഴ്മയുള്ളവനാക്കി ഞാൻ ഉപവാസത്താല്‍ എന്നേത്തന്നെ താഴ്ത്തി . 2 അതും എനിക്ക് നിന്ദയായി തീർന്നു; 1