Deuteronomy 11:4
അവൻ മിസ്രയീമ്യരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തത്, അവർ നിങ്ങളെ പിന്തുടർന്നപ്പോൾ അവൻ ചെങ്കടലിലെ വെള്ളം അവരുടെ മേൽ ഒഴുകുമാറാക്കി അവരെ നശിപ്പിച്ചതും നിങ്ങൾ ഓർക്കേണം.
ബൈബിൾ (മലയാളം)
In The King James Version
In Context
5“നിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽ അവൻ നിങ്ങളെ നടത്തിയത്, എല്ലാം നിങ്ങൾ അറിയുന്നു.
Cross References
Exodus 14:23മിസ്രയീമ്യർ പിന്തുടർന്നു; ഫറവോന്‍റെ കുതിരകളും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്‍റെ നടുവിലേക്ക് ചെന്നു.
Exodus 15:4ഫറവോന്‍റെ രഥങ്ങളെയും സൈന്യത്തെയും അങ്ങ് കടലിൽ തള്ളിയിട്ടു; 2 അവന്‍റെ ധീരരായ തേരാളികൾ ചെങ്കടലിൽ മുങ്ങിപ്പോയി. 1
Exodus 15:19എന്നാൽ ഫറവോന്‍റെ കുതിരകൾ അവന്‍റെ രഥവും കുതിരപ്പടയുമായി കടലിന്‍റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കിവരുത്തി; യിസ്രായേൽമക്കളോ കടലിന്‍റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു.
Hebrews 11:29വിശ്വാസത്താൽ അവർ ഉണങ്ങിയ നിലത്തു കൂടെ എന്നപോലെ ചെങ്കടലിൽ കൂടി കടന്നു; അത് മിസ്രയീമ്യർ ചെയ്‌വാൻ നോക്കിയപ്പോൾ ചെങ്കടൽ അവരെ വിഴുങ്ങികളഞ്ഞു.